മനുഷ്യ വ്യവഹാര പഠനത്തിന് ഏറ്റവും ചെലവ് കുറഞ്ഞ മാർഗം ?
Aസർവ്വേ
Bഏക വ്യക്തിപഠനം
Cക്രിയാഗവേഷണം
Dആത്മപരിശോധന
Answer:
D. ആത്മപരിശോധന
Read Explanation:
ആത്മപരിശോധന / ആത്മനിഷ്ഠരീതി (Introspection )
- 'Introspection' എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. 'Intra' അഥവാ inside, 'inspection' അഥവാ പരിശോധന (Introspection means - looking inside).
- സ്വന്തം മനസ്സിൻറെ ഉള്ളിലേക്ക് നോക്കലിനാണ് ഇതിൽ പ്രാധാന്യം. ഈ രീതിയിൽ ഒരാൾ സ്വന്തം മാനസിക അവസ്ഥകളെയും പ്രക്രിയകളെയും മനസ്സിൻറെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയുമാണ് ചെയ്യുന്നത്.
- വില്യം വുണ്ടും, റ്റിച്ച്നർ എന്നിവരാണ് ഈ രീതിയുടെ പ്രമുഖ വക്താക്കൾ. ഈ രീതി ആദ്യമായി ഉപയോഗിച്ചതും വുണ്ട് ആണ്. ഈ രീതിയെ കൂടുതൽ ശാസ്ത്രീയവും കൃത്യവുമാക്കിയത് റ്റിച്ച്നറുടെ സ്വാധീനത്തിലാണ്.