App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനുൾപ്പെടെയുള്ള ഭൂരിഭാഗം സസ്‌തനികളിലും അവയുടെ ജീവിതകാലഘട്ടത്തിൽ എത്ര തവണ പല്ലുകൾ രൂപപ്പെടുന്നു?

Aഒരിക്കൽ

Bരണ്ടുപ്രാവശ്യം

Cമൂന്നുപ്രാവശ്യം

Dഇവയൊന്നുമല്ല

Answer:

B. രണ്ടുപ്രാവശ്യം

Read Explanation:

  • മനുഷ്യനുൾപ്പെടെയുള്ള ഭൂരിഭാഗം സസ്‌തനികളിലും അവയുടെ ജീവിതകാലഘട്ടത്തിൽ രണ്ടുപ്രാവശ്യം പല്ലുകൾ രൂപപ്പെടുന്നു.
  • ആദ്യത്തേത് പാൽപ്പല്ലുകളും അഥവാ കൊഴിയുന്ന പല്ലുകളും (Deciduous teeth), തുടർന്ന് വരുന്നവ സ്ഥിരദന്തങ്ങളും.
  • ഇത്തരത്തിലുള്ള ദന്തവിന്യാസത്തെ ദ്വിജദന്തങ്ങൾ (Diphyodont) എന്നു പറയുന്നു.
  • പ്രായപൂർത്തിയായ ഒരു മനുഷ്യന് 32 സ്ഥിരദന്തങ്ങളാണുള്ളത്.
  • അവ നാലു വ്യത്യസ്‌ത തരത്തിൽ (Heterodont) കാണപ്പെടുന്നു :
    1. ഉളിപ്പല്ലുകൾ (Incisors)
    2. കോമ്പല്ലുകൾ (Canines)
    3. അഗ്രചർവണകങ്ങൾ (Premolars)
    4. ചർവണകങ്ങൾ (Molars)

Related Questions:

Which layer of the alimentary canal generates various types of movements in the small intestine?
ആമാശയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആസിഡ്?

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നാരുകളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക


i. സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്തതുമായ ഒരു തരം ധാന്യകമാണിത്

ii. ശരീര നിർമ്മിതിക്കും വളർച്ചയ്ക്കും സഹായിക്കുന്നു

iii. ഇവ സെല്ലുലോസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്

iv. ഊർജ്ജ ഉത്പാദനത്തിന് സഹായിക്കുന്നു


പ്രോട്ടീൻ ദഹനം ആരംഭിക്കുന്നത്?
Which of the following types of teeth are absent in the primary dentition of a human being?