App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻറെ മൂല്യവത്തായ സത്ത അന്വേഷിക്കുന്ന മനശാസ്ത്ര സമീപനം അറിയപ്പെടുന്നത് ?

Aജ്ഞാനനിർമ്മിതിവാദം

Bമാനവികതാവാദം

Cവ്യവഹാരവാദം

Dഘടനാവാദം

Answer:

B. മാനവികതാവാദം

Read Explanation:

മാനവികതാ വാദം 
  • മനുഷ്യന്റെ അനന്തമായ ശേഷികളിൽ വിശ്വാസമർപ്പിച്ച് ഓരോരുത്തർക്കും തന്റെ വിവിധങ്ങളായ ശേഷികളും അഭിരുചികളും പരമാവധി വികസിപ്പിക്കുന്നതിനും അങ്ങനെ ആത്മസാക്ഷാൽക്കാരം അനുഭവിക്കാനും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് മാനവികതാവാദം വിദ്യാഭ്യാസത്തിൽ വിഭാവനം ചെയ്തത്.
  • "കുട്ടികളിൽ ശരിയായ അഹംബോധവും ആത്മാഭിമാനവും ഉയർത്തുകയാണ് വിദ്യാ ഭ്യാസത്തിന്റെ ലക്ഷ്യം" എന്നും വാദിച്ച മാനവികാതാവാദികൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് അടിയുറച്ചു നിൽക്കുന്നവരാണ്.
  • കർക്കശമായ അച്ചടക്ക നിബന്ധനകൾ കുട്ടികളുടെ ആത്മാഭിമാനത്തെ തകർക്കും എന്നാണ് മാനവികതാവാദികളുടെ പക്ഷം.
  • മനുഷ്യന്റെ കഴിവുകൾ, അഭിരുചികൾ, താൽപ്പര്യങ്ങൾ എന്നിവ പരിഗണിക്കുന്നതും അവന്റെ ശേഷികളുടെ സമ്പൂർണ്ണ വികാസം സാധ്യമാക്കുന്നതുമായ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മാനവികതാവാദികൾ നിർദ്ദേശിച്ചു. 
  • സാമൂഹ്യവികാസത്തെക്കാൾ വ്യക്തിവികാസത്തിനാണ് മാനവികതാവാദികൾ ഊന്നൽ നൽകിയത്. 
  • സ്വയം തിരിച്ചറിയാനും വളരാനുമുള്ള അനുഭവങ്ങളാണ് ഓരോ പഠിതാവിനും ലഭിക്കേണ്ടതെന്ന് അവർ വിശ്വസിച്ചു.
 

Related Questions:

Using brainstorm effectively is a

  1. Teacher-centered Approach
  2. Learner-centered Approach
  3. Behaviouristic Approach
  4. Subject-Centered Approach
    According to Gagné, which of the following is the highest level in the hierarchy of learning?
    Select the term used by Albert Bandura to refer to the overall process of social learning:
    ജ്ഞാന നിർമിതി വാദത്തിന്റെ ഉപജ്ഞാതാവ് ?
    What is the purpose of the maxim "Simple to Complex"?