App Logo

No.1 PSC Learning App

1M+ Downloads
മരണ സമയത്ത് പരേതന്റെ കൈവശമുണ്ടായിരുന്ന വസ്തുവിന്റെ സത്യസന്ധമല്ലാത്ത ദുർവിനിയോഗത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 315

Bസെക്ഷൻ 316

Cസെക്ഷൻ 317

Dസെക്ഷൻ 318

Answer:

A. സെക്ഷൻ 315

Read Explanation:

സെക്ഷൻ 315 - മരണ സമയത്ത് പരേതന്റെ കൈവശമുണ്ടായിരുന്ന വസ്തുവിന്റെ സത്യസന്ധമല്ലാത്ത ദുർവിനിയോഗം

  • മരണസമയത്ത് പരേതന്റെ ഉടമസ്ഥതയിലുള്ള വസ്തു , മരണത്തിനുശേഷം നിയമാനുസൃതം ആ സ്വത്തിന്റെ അവകാശമുള്ള മറ്റൊരാളുടെ കൈവശമാകുന്നതിന് മുൻപ് , മറ്റൊരു വ്യക്തി അന്യായമായി കൈവശപ്പെടുത്തുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്യുന്ന കുറ്റകൃത്യം

  • ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ

    കുറ്റക്കാരൻ മരണപ്പെട്ട ആളുടെ ക്ലർക്കോ , ഭൃത്യനോ ആണെങ്കിൽ ഏഴുവർഷം വരെ ആകാവുന്ന തടവു ശിക്ഷ ലഭിക്കും


Related Questions:

ബി.ൻ.സ്. സ് ൻ്റെ ഏതു അധ്യായമാണ് ക്രമസമാധാനവും ശാന്തതയും നിലനിർത്തലിനെ കുറിച്ച് വിശദീകരിക്കുന്നത്
ഭയം മൂലമോ, തെറ്റിദ്ധാരണ മൂലമോ, മാനസികമായി യോഗ്യമല്ലാത്തവരോ, മദ്യപിച്ചവരോ, 12 വയസ്സിന് താഴെയുള്ള കുട്ടിയോ സമ്മതം നൽകിയാൽ അത് സാധ്യതയുള്ളതല്ല എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?

ആരെങ്കിലും ആംഗ്യമോ തയ്യാറെടുപ്പോ മുഖേന ഒരു വ്യക്തിക്ക് തനിക്കെതിരെ ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുവെന്ന് മനസ്സിലാക്കുവാനോ അത്തരത്തിൽ ഭയം ഉളവാക്കുകയോ ചെയ്താൽ അയാൾ ...... എന്ന കുറ്റകൃത്യം ചെയ്തതായി കണക്കാക്കാവുന്നതാണ്.

താഴെ കൊടുത്തിരിക്കുന്നവ ഏത് നിയമങ്ങളുടെ വകുപ്പുകളിൽ പെട്ടതാണ് ?

  1. പങ്കാളിയുടെ വീട്ടിൽ നിന്നും ഇറക്കിവിടൽ ഭീഷണി നേരിടുന്ന ഇന്ത്യയിലെ സ്ത്രീകൾക്ക് ആദ്യമായി ലഭിക്കുന്ന പരിരക്ഷയാണ് നിയമം പ്രദാനം ചെയ്യുന്നത്.

  2. ഗാർഹിക പീഡനത്തിനിരയായവരുടെ ജോലി സ്ഥലത്ത് പ്രവേശിച്ചോ, വിദ്യാലയത്തിൽ ചെന്നോ ഇത്തരത്തിൽ പീഡനങ്ങൾ ആവർത്തിക്കുന്നതിനെയും വിലക്കാം.

  3. ഗാർഹികാതിക്രമങ്ങൾക്കിരയാകുന്നവരെ സഹായിക്കുകയോ അഭയം നൽകുകയോ ചെയ്യുന്ന ബന്ധുക്കളെയോ, മറ്റുള്ളവരെയോ പീഡിപ്പിക്കുന്നതിൽ നിന്നും എതിർകക്ഷികളെ കോടതിക്ക് വിലക്കാം.

  4. പരാതിക്കാരിക്ക് നിയമപരമായി അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും എതിർ കക്ഷിക്കൊപ്പം പങ്കു പാർത്ത വീട്ടിൽ നിന്നും ഒഴിപ്പിക്കുകയോ താമസിപ്പിക്കുന്നതിൽ ശല്യം ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കി ഉത്തരവിടാൻ ഈ നിയമപ്രകാരം മജിസ്ലേറ്റിന് അധികാരമുണ്ട്.

ബി ൻ സ് സ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റിനുള്ള കാരണങ്ങളും ജാമ്യത്തിനുള്ള അവകാശവും അറിയിക്കേണ്ടതാണ്