Challenger App

No.1 PSC Learning App

1M+ Downloads
മറ്റു വസ്തുക്കളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായി ഉപയോഗപ്പെടുത്തുന്നതും എന്നാൽ അന്തിമ ഉത്പന്നമല്ലാത്തതുമായ ഉൽപ്പന്നങ്ങൾ അറിയപ്പെടുന്നത് ?

Aമൂലധന ഉൽപ്പന്നങ്ങൾ

Bഇടനില ഉൽപ്പന്നങ്ങൾ

Cഉപഭോഗ ഉൽപ്പന്നങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. ഇടനില ഉൽപ്പന്നങ്ങൾ

Read Explanation:

ഇടനില ഉൽപ്പന്നങ്ങൾ (Intermediate Goods)

  • ഉൽപ്പാദന പ്രക്രിയയിൽ അനേകം ഉൽപ്പന്നങ്ങൾ രൂപം കൊള്ളുന്നു ,അവയിൽ ചിലത് അന്തിമ ഉൽപ്പന്നമോ,മൂലധന ഉൽപ്പന്നമോ ആകാതെ മറ്റ് ഉൽപ്പന്നങ്ങൾക്കുള്ള അസംസ്കൃത വസ്തു(Raw material)വായി തീരുന്നു.
  • ഇങ്ങനെ മറ്റു വസ്തുക്കളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായി ഉപയോഗപ്പെടുത്തുന്നതും എന്നാൽ അന്തിമ ഉത്പന്നമല്ലാത്തതുമായ ഉൽപ്പന്നങ്ങളെ, ഇടനില ഉൽപ്പന്നങ്ങൾ എന്ന് വിളിക്കുന്നു.
  • മധ്യമ ഉൽപ്പന്നങ്ങൾ എന്നും ഇവയെ വിളിക്കാറുണ്ട്.
  • വാഹനങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ഇരുമ്പ്,ഗ്ലാസ് എന്നിവ ഉദാഹരണങ്ങളാണ്.

Related Questions:

People engaged in which sector of the economy are called red-collar workers?
സാങ്കേതികവിദ്യ മെച്ചപ്പെടുമ്പോൾ ഉൽപ്പാദന സാധ്യതാ വക്രത്തിന് എന്ത് സംഭവിക്കും?

2021-22 ലെ സാമ്പത്തിക സർവേ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ജി ഡി പി യി മേഖലകൾ നൽകുന്ന സംഭാവനകളെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. തൃതീയ മേഖല 50 ശതമാനത്തിൽ കൂടുതൽ സംഭാവന നൽകുന്നു
  2. ദ്വിതീയ മേഖലയുടെ സംഭാവന 30 ശതമാനത്തിൽ കുറവാണ്
  3. ഏറ്റവും കുറവ് സംഭാവന ചെയ്യുന്നത് പ്രാഥമിക മേഖലയാണ് പ്രസ്താവന

    ഇലാസ്തികത കുറഞ്ഞ ചോദനമുള്ള ഉൽപന്നം/ ഉൽപന്നങ്ങൾ :

    1. ഭക്ഷ്യധാന്യം
    2. ഇന്ധനം
    3. ഓട്ടോമൊബൈൽ
    4. ആഡംബര വസ്തുക്കൾ
      കാണുവാനും സ്പർശിക്കുവാനും കഴിയാത്തതും എന്നാൽ മനുഷ്യനാവശ്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതുമായ മേഖല ഏതാണ്?