മറ്റുള്ളവരാൽ വിലയിരുത്തപ്പെടുമോ എന്ന സ്ഥിരവും തീവ്രവും വിട്ടുമാറാത്തതുമായ ഭയമാണ് :
Aഅഗോറാ ഫോബിയ
Bസ്പെസിഫിക് ഫോബിയ
Cഅയ്ലുറോ ഫോബിയ
Dസോഷ്യൽ ഫോബിയ
Answer:
D. സോഷ്യൽ ഫോബിയ
Read Explanation:
ഫോബിക് ഡിസോർഡേഴ്സ് (Phobic Disorders)
- പ്രത്യേക ബാഹ്യ സാഹചര്യങ്ങളോടുള്ള പ്രതികരണമായി സ്ഥിരമായ യാഥാർത്ഥ്യബോധമില്ലാത്ത, തീവ്രമായ ഉത്കണ്ഠ ഉൾപ്പെടുന്ന ഫോബിയകൾ അറിയപ്പെടുന്നത് - ഫോബിക് ഡിസോർഡേഴ്സ്
- അഗോറാഫോബിയ, സ്പെസിഫിക് ഫോബിയകൾ, സോഷ്യൽ ഫോബിയകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അഗോറാഫോബിയ : ഒരു തരം ഉത്കണ്ഠാ രോഗമാണ്. പരിഭ്രാന്തി സൃഷ്ടിച്ചേക്കാവുന്ന സ്ഥലങ്ങളെയോ, സാഹചര്യങ്ങളെയോ, ഭയപ്പെടുത്തുന്നതും, ഒഴിവാക്കുന്നതുമായ ഒരു യഥാർത്ഥമായതോ, വരാനിരിക്കുന്ന സാഹചര്യത്തെ ഭയപ്പെടുന്നതിനെ അഗോറാഫോബിയ എന്ന് പറയുന്നു.
- ഉദാഹരണം: പൊതു ഗതാഗതം ഉപയോഗിക്കുന്നതിനോ, തുറസ്സായ സ്ഥലങ്ങളോ, അടച്ചിട്ട സ്ഥലങ്ങളോ, വരിയിൽ നിൽക്കുന്നതോ, ആൾക്കൂട്ടത്തിലായിരിക്കുകയോ ചെയ്യുന്നതിൽ ഭയപ്പെട്ടേക്കാം.
പ്രത്യേക ഭയങ്ങൾ (Specific phobias) : നിർദിഷ്ട വസ്തുക്കളെയോ സാഹചര്യങ്ങളെയോ പ്രവർത്തനങ്ങളെയോ കുറിച്ചുള്ള ഭയങ്ങളാണ് പ്രത്യേക ഭയങ്ങൾ.
സോഷ്യൽ ഫോബിയ : മറ്റുള്ളവരാൽ വിലയിരുത്തപ്പെടുമോ എന്ന സ്ഥിരവും തീവ്രവും വിട്ടുമാറാത്തതുമായ ഭയമാണിത്.