മലബാറിൽ ഉപ്പു സത്യഗ്രഹത്തിൻ്റെ പ്രധാന കേന്ദ്രം ഏതായിരുന്നു ?
Aകോഴിക്കോട്
Bപൊന്നാനി
Cമഞ്ചരി
Dപയ്യന്നൂർ
Answer:
D. പയ്യന്നൂർ
Read Explanation:
ഉപ്പു സത്യാഗ്രഹം
- ഉപ്പു നിയമത്തിനെതിരെ ഇന്ത്യയിൽ നടന്ന സമരം
- ഇന്ത്യക്കാര്‍ക്ക് ഉപ്പു നിര്‍മിക്കുന്നതിനോ വിൽക്കുന്നതിനോ വിലക്കേർപ്പെടുത്തി കൊണ്ടുള്ള നിയമമായിരുന്നു ബ്രിട്ടീഷ് ഗവൺമെന്റ് പാസ്സാക്കിയ ഉപ്പു നിയമം.
- ഈ നിയമ പ്രകാരം ഉപ്പ് നിര്‍മ്മിക്കാനും വില്‍ക്കാനുമുള്ള അധികാരം ഗവണ്‍മെന്റിന്റെ കുത്തകയായിരുന്നു.
- ഉപ്പു സത്യാഗ്രഹം നടന്നത് : 1930 മാർച്ച് 12ന്
ഉപ്പു സത്യാഗ്രഹം കേരളത്തിൽ :
- കേരളത്തിൽ ഉപ്പു സത്യാഗ്രഹം ആരംഭിച്ചത് : 1930 ഏപ്രിൽ 13
- കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് പ്രധാന കേന്ദ്രങ്ങൾ :
- കണ്ണൂർ ജില്ലയിലെ പയ്യന്നൂർ
- കോഴിക്കോട് ജില്ലയിലെ ബേപ്പൂർ എന്നിവയായിരുന്നു
- കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് പ്രധാന വേദിയായ സ്ഥലം : പയ്യന്നൂരിലെ ഉളിയത്കടവ്
- രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് : പയ്യന്നൂർ
- പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാന നേതാവ് : കെ കേളപ്പൻ
- കെ കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹം ജാഥയിൽ പങ്കെടുത്തവരുടെ എണ്ണം : 32
- കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹ യാത്ര കോഴിക്കോട് മുതൽ പയ്യന്നൂർ വരെ നടന്നു
- കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുനിയമം ലംഘിച്ചത് : 1930 ഏപ്രിൽ 23
- കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് കെ കേളപ്പനോടൊപ്പം പങ്കെടുത്ത പ്രമുഖർ :
- പി കൃഷ്ണപിള്ള
- കെ കുഞ്ഞപ്പ നമ്പ്യാർ
- പി കേശവ നമ്പ്യാർ
- പി സി കുഞ്ഞിരാമൻ അടിയോടി .
- ഉപ്പു നിയമ ലംഘനത്തിൽ സജീവമായി പങ്കെടുത്ത മറ്റു നേതാക്കൾ :
- മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
- മൊയ്യാരത്ത് ശങ്കരൻ
- മൊയ്തുമൗലവി
- കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് : മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
- പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹ ജാഥ നയിച്ചത് : ടി ആർ കൃഷ്ണസ്വാമി അയ്യർ
- കേരളത്തിൽ ഉപ്പുസത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത് : 1930 മെയ് 12
- ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതിചെയ്യുന്നത് : ഉളിയത്ത് കടവ് പയ്യന്നൂർ
- ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത സമര നേതാക്കളെ ബ്രിട്ടീഷ് സേന അറസ്റ്റ് ചെയ്യുകയും 9 മാസത്തേക്ക് കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു.
- 1930 മെയ് 5ന് ഗാന്ധിജിയെ ഉപ്പുസത്യാഗ്രഹത്തെ തുടർന്ന് അറസ്റ്റ് ചെയ്തു
- കേരളത്തിൽ കെ കേളപ്പനെ ഉപ്പു സത്യാഗ്രഹത്തെ തുടർന്ന് അറസ്റ്റ് ചെയ്തു
- കെ കേളപ്പൻ അറസ്റ്റ് കൈവരിച്ചതിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് : മൊയ്യാരത് ശങ്കരൻ
- കേരളത്തിൽ 'ഉപ്പു സത്യാഗ്രഹത്തിന്റെ പൈലറ്റ്' എന്നറിയപ്പെടുന്ന വ്യക്തി : മൊയാരത്ത് ശങ്കരൻ
- കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് മാർച്ചിംഗ് ഗാനം : 'വരിക വരിക സഹചരെ'
- “വരിക വരിക സഹചരെ” എന്ന ഗാനം രചിച്ചത് : അംശി നാരായണപിള്ള ആണ്.
- ഗാന്ധിജി ജയിൽമോചിതനായത് : 1931 ജനുവരി 26ന്
- ഗാന്ധി-ഇർവിൻ സന്ധി ഒപ്പുവെച്ചത് : 1931 മാർച്ച് 5ന്
- ഈ ഉടമ്പടി പ്രകാരം നിയമലംഘനപ്രസ്ഥാനം താൽക്കാലികമായി നിർത്തിവെച്ചു.
- പൊതുമാപ്പ് പ്രഖ്യാപിച്ചു കൊണ്ട് ഈ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവരെയും വിട്ടയച്ചു.
- ഈയൊരു സന്ധിയിലൂടെ ഇന്ത്യാക്കാർക്ക് സ്വന്തം ആവശ്യത്തിനും അതാത് ഗ്രാമങ്ങളുടെ അതിർത്തികളിലെ ഉപയോഗത്തിനുവേണ്ടിയും ഉപ്പു നിർമ്മിക്കാനുള്ള അനുവാദം നൽകി.