App Logo

No.1 PSC Learning App

1M+ Downloads
മലമ്പനിക്ക് കാരണമായ രോഗകാരി?

Aബാക്ടീരിയ

Bപ്ലാസ്മോഡിയം

Cവൈറസ്

Dമൈക്രോബാക്ടീരിയം ട്യൂബർ കുലോസിസ്

Answer:

B. പ്ലാസ്മോഡിയം

Read Explanation:

  • അനോഫലസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് രാത്രിസമയത്ത് മനുഷ്യരില്‍ മലമ്പനി രോഗം പരത്തുന്നത്.
  • കൂടാതെ മലമ്പനി രോഗബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗബാധയുണ്ടാകാം. എന്നാല്‍ ഇത്തരം രോഗ പകര്‍ച്ച വളരെ വിരളമാണ്.
  • അനോഫെലസ് കൊതുക് സാധാരണമായി രാത്രി സമയത്താണ് രക്തം കുടിക്കുന്നത്. അതിനാല്‍ രാത്രി കാലങ്ങളിലാണ് രോഗസംക്രമണം നടക്കുന്നത്.
  • കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥികള്‍ വഴി മലേറിയ രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ കടക്കുന്നു. അതിന് ശേഷം കരളില്‍ പ്രവേശിക്കുന്ന രോഗാണുക്കള്‍ ഒരാഴ്ചയ്ക്കുശേഷം രക്തത്തിലെ ചുവന്ന കോശങ്ങളെ ആക്രമിക്കുകയും രോഗിയില്‍ മലമ്പനിയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

Related Questions:

താഴെ പറയുന്നതിൽ വായുവിലൂടെ പകരാത്ത രോഗമേത് ?
കൊറോണ വൈറസ് 2019 _______ ബാധിക്കുന്ന രോഗമാണ് :

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് രോഗം ഏതെന്നു തിരിച്ചറിയുക :

1.എലിച്ചെള്ള് ആണ് രോഗവാഹകർ.

2.യെഴ്സീനിയ പെസ്ടിസ് എന്ന ബാക്ടീരിയയാണ് രോഗകാരി.

' ഈഡിസ് ഈജിപ്റ്റി ' യെന്ന കൊതുക് പരത്തുന്ന രോഗങ്ങളിൽപ്പെടാത്തത് ?
Elephantiasis disease is transmitted by :