App Logo

No.1 PSC Learning App

1M+ Downloads
മലയാളം അച്ചടിച്ചുവന്ന ആദ്യത്തെ പുസ്തകം ?

Aമലബാർ മാന്വൽ

Bസംക്ഷേപ വേദാര്‍ഥം

Cഹോർത്തൂസ് മലബാറിക്കസ്

Dഇൻഡിക്ക

Answer:

C. ഹോർത്തൂസ് മലബാറിക്കസ്

Read Explanation:

  • മലയാളം അച്ചടിച്ചുവന്ന ആദ്യത്തെ പുസ്തകം - ഹോർത്തൂസ് മലബാറിക്കസ് (വാൻറീഡ്) 

ഹോർത്തുസ് മലബാറിക്കൂസ്

  • കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ആദ്യപുസ്‌തകം
  • 'മലബാറിന്റെ ഉദ്യാനം' എന്നും ഈ പുസ്തകം അറിയപ്പെടുന്നു 
  • ലത്തീൻ ഭാഷയിലാണ് ഈ പുസ്‌തകം രചിക്കപ്പെട്ടത്   
  • 1678 മുതൽ 1693 വരെയുള്ള കാലഘട്ടത്തിൽ നെതർലൻ‌ഡ്‌സിലെ ആംസ്റ്റർ ഡാമിൽ നിന്നു 12 വാല്യങ്ങളായാണ് ഈ പുസ്‌തകം പുറത്തിറങ്ങിയത്‌.
  • ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കീഴിൽ കൊച്ചിയിൽ ഗവർണറായിരുന്ന അഡ്‌മിറൽ വാൻ റീഡാണ് ഈ ഗ്രന്ഥരചനയ്ക്ക് നേതൃത്വം നൽകിയത്.
  • കൊല്ലാട്ട് ഇട്ടി അച്യുതൻ വൈദ്യർ, രംഗഭട്ട്, വിനായക ഭട്ട്, അപ്പു ഭട്ട് തുടങ്ങിയ തദ്ദേശീയ പണ്ഡിതർ ഗ്രന്ഥരചനയിൽ നിർണായകസംഭാവനകൾ നൽകി.
  • സസ്യജാലങ്ങളെ തരംതിരിച്ച് ചിത്രങ്ങളും പ്രാദേശിക പേരുകളും രേഖപ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥത്തിനു വേണ്ടിയാണ് മലയാളലിപികൾ ആദ്യമായി അച്ച ടിച്ചത്.
  • കാൾ ലിനേയസിനെ വളരെയധികം സ്വാധീനിച്ച പുസ്‌തകങ്ങളിലൊന്നാണിത്.

സംക്ഷേപവേദാർത്ഥം

  • പൂർണമായും മലയാളത്തിൽ അച്ചടിച്ചുവന്ന ആദ്യത്തെ പുസ്തകം 
  • ഇറ്റാലിയൻ ക്രൈസ്തവ പുരോഹിതനായ ക്ലെമന്റ് പിയാനിയസ് കേരളത്തിൽ വന്ന് മലയാളവും സംസ്കൃതവും പഠിച്ച് എഴുതിയ കൃതി
  • 1772-ൽ റോമിൽ വച്ച് മലയാള ലിപി മാത്രം ഉപയോഗിച്ച് അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

Related Questions:

2021 സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിൽ മികച്ച കഥക്കുള്ള പുരസ്കാരം നേടിയത് സേതുവിന്റെ കൃതി ഏതാണ് ?
“ ജയ ജയ കോമള കേരള ധരണിജയ ജയ മാമക പൂജിത ജനനിജയ ജയ പാവന ഭാരത ഹിരിണി " എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ് ?
മണിപ്രവാളം എന്ന വാക്കിന്റെ അർത്ഥം എന്ത്?
‘ പാത്തുമ്മ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്‍ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണിയുടെ ആത്മകഥ ഏത് ?