Challenger App

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി അദ്ധ്യക്ഷത വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനം :

Aസൂററ്റ് സമ്മേളനം 1907

Bലക്നൌ സമ്മേളനം 1916

Cബൽഗാം സമ്മേളനം 1924

Dഹരിപുര സമ്മേളനം 1938

Answer:

C. ബൽഗാം സമ്മേളനം 1924

Read Explanation:

1919 മുതൽ 1947 വരെയുള്ള കാലഘട്ടത്തെ ഗാന്ധിയൻ യുഗം എന്ന് അറിയപ്പെടുന്നു.ഈ കാലയളവിൽ നടന്ന  കോൺഗ്രസ്സ് സമ്മേളനങ്ങൾ:

1924

• സ്ഥലം - ബെൽഗാം (കർണാടക) 

• പ്രസിഡന്റ് - മഹാത്മാ ഗാന്ധി   

• മഹാത്മാ ഗാന്ധി  പ്രസിഡന്റായിട്ടുള്ള ഒരേയൊരു INC സമ്മേളനമാണ് 1924 ലെ സമ്മേളനം

1925

• സ്ഥലം - കാൺപൂർ 

• പ്രസിഡന്റ് - സരോജിനി നായിഡു 

• INC പ്രസിഡന്റാവുന്ന രണ്ടാമത്തെ വനിതയാണ് സരോജിനി നായിഡു 

• INC പ്രസിഡന്റാവുന്ന ആദ്യത്തെ ഇന്ത്യൻ വനിത കൂടിയാണ്  സരോജിനി നായിഡു  

1937

• സ്ഥലം - ഫൈസ്‌പൂർ 

• പ്രസിഡന്റ് - ജവഹർലാൽ നെഹ്‌റു 

• ഒരു ഗ്രാമത്തിൽ വെച്ച് നടന്ന ആദ്യത്തെ INC സമ്മേളനമാണിത് 

1939

• സ്ഥലം - ത്രിപുരി 

• പ്രസിഡന്റ് - സുഭാഷ് ചന്ദ്ര ബോസ്

• INC യിൽ ആദ്യമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയ സമ്മേളനം 

• സുഭാഷ് ചന്ദ്ര ബോസിന് എതിരായി ഗാന്ധിജിയുടെ പിന്തുണയോടെ പട്ടാഭി സീതാരാമയ്യ ആയിരുന്നു മത്സരിച്ചത് 

• INC യുടെ ആദ്യ തെരഞ്ഞെടുക്കപെട്ട പ്രസിഡന്റ് ആണ് സുഭാഷ് ചന്ദ്ര ബോസ് 

1946

• സ്ഥലം - മീററ്റ് 

• പ്രസിഡന്റ് - ആചാര്യ കൃപലാനി

• ഇന്ത്യക്ക്  സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ട് മുമ്പുള്ള INC സമ്മേളനം

• 1947 ൽ സ്വാതന്ത്ര്യം കിട്ടുന്ന സമയത്തെ INC പ്രസിഡന്റ് ആചാര്യ കൃപലാനി ആയിരുന്നു

1948

• സ്ഥലം - ജയ്‌പൂർ 

• പ്രസിഡന്റ് - പട്ടാഭി സീതാരാമയ്യ

• ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള ആദ്യത്തെ INC സമ്മേളനം 

1955

• സ്ഥലം - ആവഡി 

• പ്രസിഡന്റ് - യു.എൻ ദെബാർ  

• സോഷ്യലിസം ആണ് കോൺഗ്രസിന്റെ ലക്‌ഷ്യം എന്ന ആശയം മുന്നോട്ട് വെച്ച INC സമ്മേളനം 


Related Questions:

കോൺഗ്രസ്സിന്റെ സമാധാനപരമായ പതനത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാൻ ഇന്ത്യയിലേക്ക് വന്നത് എന്ന് പ്രഖ്യാപിച്ചത് ആര്?
In which annual session of Indian National Congress, C. Sankaran Nair was elected as the President?
ലോക്‌സഭാ സ്‌പീക്കർ, രാഷ്‌ട്രപതി എന്നീ പദവികളിലെത്തിയ ഏക കോൺഗ്രസ് അധ്യക്ഷൻ ആര് ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനങ്ങളൂം പ്രസിഡന്റ്മാരും 

ശരിയായ ജോഡി തിരഞ്ഞെടുക്കുക .

  1. 1889 ബോംബൈ സമ്മേളനം - വില്യം വെഡ്‌ഡർബേൺ 
  2. 1891 നാഗ്‌പൂർ സമ്മേളനം - പി അനന്താചാർലു 
  3. 1892 അലഹബാദ് സമ്മേളനം - റഹ്മത്തുള്ള സയാനി  
  4. 1893 ലാഹോർ സമ്മേളനം - ആർ സി ദത്ത്  
രണ്ടു പ്രാവശ്യം കോൺഗ്രസ്സ് പ്രസിഡണ്ടായ ഏക വിദേശി ആര് ?