Challenger App

No.1 PSC Learning App

1M+ Downloads
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?

Aസാന്ത്വനം

Bസേവന

Cതാലോലം

Dസ്നേഹിത

Answer:

C. താലോലം

Read Explanation:

താലോലം പദ്ധതി

  • സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിൽ കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകിവരുന്ന ചികിത്സാ പദ്ധതി

  • 2010 ജനുവരി 1 നാണ് താലോലം പദ്ധതി ആരംഭിച്ചത്.

  • ചികിത്സാ ചെലവുകള്‍‍ വഹിക്കാന്‍ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എ.പി.എല്‍, ബി.പി.എല്‍  വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.

  • ഒരു കുട്ടിക്ക് 50,000 രൂപ എന്ന പരിധി നിശ്ചയിച്ചാണ് ആദ്യ ധനസഹായം അനുവദിക്കുന്നത്.

  • എന്നിരുന്നാലും,റിപ്പോർട്ടിດന്‍റ  അടിസ്ഥാനത്തിൽ ആശുപത്രി അധിക ച്ചെലവ് വഹിക്കും




Related Questions:

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി കേരള ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
ലഹരി വിരുദ്ധ പോരാട്ടത്തിൽ അധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കാനും ലഹരി ഉപയോഗത്തിലേക്ക് തിരിയുന്ന കുട്ടികളെ അതിനിൽ നിന്ന് കരകയറ്റുന്നതിനുമായി എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ് ?
കേരള വിദ്യാഭ്യാസ വകുപ്പ് , വനിത - ശിശു വികസന വകുപ്പ് , തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ' സ്കൂൾ ആരോഗ്യ പരിപാടി ' ഏത് പ്രായ വിഭാഗത്തിലുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ - മാനസിക വികസനത്തിനായാണ് നടപ്പിലാക്കുന്നത് ?
ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?
കേരള സർക്കാർ നടപ്പിലാക്കിയ ‘ സുകൃതം’ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?