Challenger App

No.1 PSC Learning App

1M+ Downloads

മാവേലിക്കര ഉടമ്പടിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി
  2. 1752 ഓഗസ്റ്റ് 15നാണ് ഉടമ്പടി ഒപ്പു വയ്ക്കപ്പെട്ടത്
  3. ഈ ഉടമ്പടി പ്രകാരം ഡച്ചുകാർ കുരുമുളകിന് പകരമായി യുദ്ധസാമഗ്രികൾ തിരുവിതാംകൂറിന് നൽകണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു

    Ai, iii ശരി

    Bഎല്ലാം ശരി

    Ci തെറ്റ്, ii ശരി

    Dii, iii ശരി

    Answer:

    A. i, iii ശരി

    Read Explanation:

    മാവേലിക്കര ഉടമ്പടി

    • 1753 ഓഗസ്റ്റ് 15ന് തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയും ഡ ച്ചുകാരും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി. 
    • ഈ ഉടമ്പടി പ്രകാരം ഡച്ചുകാർ കുരുമുളകിന് പകരമായി യുദ്ധസാമഗ്രികൾ തിരുവിതാംകൂറിന് നൽകണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു. 
    • ഇതോടൊപ്പം തിരുവിതാംകൂറിന്റെയും മറ്റ് ചെറുരാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ ഡച്ചുകാർ ഇടപെടരുതെന്നും തീരുമാനിക്കപ്പെട്ടു. 
    • 1741ൽ തന്നെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയിൽ നിന്ന് കനത്ത പ്രഹരം ഏറ്റിരുന്ന ഡച്ച് ശക്തി ഈ ഉടമ്പടിയോടെ പൂർണ്ണമായും ദുർബലമായി. 
    • ആയതിനാൽ ഡച്ചു ഭരണം കേരളത്തിൽ അവസാനിക്കാൻ കാരണമായ ഉടമ്പടിയായി മാവേലിക്കര ഉടമ്പടിയെ കണക്കാക്കപ്പെടുന്നു

    Related Questions:

    തിരുവതാംകൂറിൽ മുൻസിഫ് കോടതി സ്ഥാപിച്ച ഭരണാധികാരി ആരാണ് ?
    തിരുവിതാംകൂറിൽ സെക്രട്ടറിയേറ്റ് സമ്പ്രദായത്തിലുള്ള ഭരണരീതി നടപ്പിലാക്കിയ ഭരണാധികാരി ആര് ?
    കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ വർഷം?
    1925 ൽ രണ്ടാം നായർ ആക്ട് പാസ്സാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
    Which travancore ruler allowed lower caste people to wear ornaments made up of gold and silver ?