Challenger App

No.1 PSC Learning App

1M+ Downloads
മാഹി വിമോചന സമരത്തിൽ പങ്കെടുത്ത സംഘടന ഏത് ?

Aആനന്ദമഹാസഭ

Bമഹാജന സഭ

Cയോഗക്ഷേമ സഭ

Dകൊച്ചിൻ കോൺഗ്രസ്

Answer:

B. മഹാജന സഭ

Read Explanation:

ഇന്ത്യ സ്വതന്ത്രമായിട്ടും മാഹിയിൽ (മയ്യഴി) ഫ്രഞ്ച് ആധിപത്യം നിലനിന്നിരുന്നു. 

  • ഫ്രഞ്ച് ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് ഐ.കെ കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ മയ്യഴി മഹാജനസഭ നടത്തിയ ജനകീയ മുന്നേറ്റത്തിലൂടെ മയ്യഴി ഫ്രഞ്ചുകാർ നിന്നും 1954 മോചിപ്പിക്കപ്പെട്ടു. 
  • മഹാജന സഭയിലെ വിപ്ലവകാരികൾ ഫ്രഞ്ച് പതാക അഴിച്ചുമാറ്റി ഇന്ത്യൻ പതാക ഉയർത്തിയ വർഷം : 1948 ഒക്ടോബർ 22
  • ഫ്രഞ്ചുകാർ വിമോചനസമരം അടിച്ചമർത്തിയത് എന്ന് : 1948 ഒക്ടോബർ 28

 

  • മാഹി വിമോചന സമരം നടന്ന വർഷം : 1948
  • മാഹി വിമോചന സമരത്തിന്റെ നേതാവ് : ഐ കെ കുമാരൻ മാസ്റ്റർ
  • മാഹി വിമോചന സമരത്തിന് നേതൃത്വം നൽകിയ സംഘടന മയ്യഴി മഹാജനസഭ
  • മയ്യഴി മഹാജന സഭ രൂപം കൊണ്ട വർഷം : 1938
  • സമരക്കാർ മയ്യഴിയിലേക്ക് ബഹുജന മാർച്ച് നടത്തിയത് : 1954 ജൂലൈ 14

Related Questions:

അഞ്ചുതെങ്ങ് കലാപം നടന്ന വർഷം ഏത് ?
പ്രസിദ്ധമായ ഏത് ലഹളയുമായാണ് വേദബന്ധു ബന്ധപ്പെട്ടിരിക്കുന്നത് ?

താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?

  1. വൈക്കം സത്യാഗ്രഹം  -  റ്റി കെ. മാധവൻ 
  2. പാലിയം സത്യാഗ്രഹം  -   വക്കം അബ്ദുൽ ഖാദർ 
  3. ഗുരുവായൂർ സത്യാഗ്രഹം  -  കെ. കേളപ്പൻ 

'ആറ്റിങ്ങൽ കലാപം' ഉണ്ടായ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാം ആയിരുന്നു?

  1. ഇംഗ്ലീഷ് വ്യാപാരികൾ നേതാവായ ഗിഫോർഡിൻ്റെ കീഴിൽ നടത്തിയ ചൂഷണത്താലും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റത്തിലും ആദ്യമേ സ്ഥല നിവാസികളായ ജനങ്ങൾ രോഷാകുലരായിരുന്നു
  2. വർഷംതോറും വിലപ്പെട്ട പാരിതോഷികങ്ങൾ നൽകി ആറ്റിങ്ങൽ റാണിയെ സന്തോഷിപ്പിക്കുന്ന പതിവ് ഇംഗ്ലീഷ് ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു.
  3. ആ പ്രദേശങ്ങളിൽ അധികാരം നടത്തിയിരുന്ന പിള്ളമാരുടെ പ്രതിനിധികൾ, സമ്മാനങ്ങളെല്ലാം തങ്ങൾ മുഖേന വേണം സമർപ്പിക്കേണ്ടത് എന്ന് ആവശ്യപ്പെട്ടു.
  4. ആറ്റിങ്ങൽ കലാപത്തിൽ ഗിഫോർഡ് വധിക്കപ്പെട്ടു

    രണ്ടാം ഈഴവ മെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1.ഒന്നാം ഈഴവ മെമ്മോറിയലിന് ഗവൺമെൻ്റിൽ നിന്നും ലഭിച്ച മറുപടി നിരാശജനകം ആയതിനാൽ നിരാശരായ ഈഴവർ,1900ൽ തിരുവിതാംകൂർ സന്ദർശിച്ച വൈസ്രോയി കഴ്സൺ പ്രഭുവിന് രണ്ടാമതൊരു മെമ്മോറിയൽ സമർപ്പിച്ചു.

    2.പക്ഷേ നാട്ടുരാജ്യങ്ങളിലെ ഭരണപരമായ ചെറിയ കാര്യങ്ങളിൽ അധീശശക്തിക്ക് ഇടപെടാൻ സാധിക്കുകയില്ല എന്ന നിലപാടാണ് കഴ്സൺ പ്രഭു സ്വീകരിച്ചത്.

    3.ഈ നിലപാടോടെ ഒന്നും രണ്ടും ഈഴവമെമ്മോറിയലുകൾ പരാജയമടഞ്ഞു.

    4.രണ്ട് മെമ്മോറിയലുകളും അംഗീകരിക്കപെട്ടില്ലെങ്കിലും സമുദായാംഗങ്ങളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ അവരണ്ടും സഹായകമായി