Challenger App

No.1 PSC Learning App

1M+ Downloads
"മികച്ച ഉല്പാദന ക്ഷമതയുടെ അടിസ്ഥാനത്തിൽ ഫാക്ടറിയിലെ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു" - ഇത് ഏതു തരം പ്രബലനമാണ് ?

Aധന പ്രബലനം

Bഋണ പ്രബലനം

Cനെഗറ്റീവ് പ്രബലനം

Dഇവയൊന്നുമല്ല

Answer:

A. ധന പ്രബലനം

Read Explanation:

സ്കിന്നർ പ്രബലനത്തെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു.

  1. ധന പ്രബലനം (Positive Reinforcement)
  2. ഋണ പ്രബലനം (Negative Reinforcement)

 

ധന പ്രബലനം (Positive Reinforcement):

      ഒരു വ്യവഹാരത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി, തൃപ്തികരമായ ഒരു ചോദകം നൽകുന്നു.

ഉദാഹരണം:

  1. ക്ലാസിൽ നൽകുന്ന പ്രശംസകളും, അംഗീകാരവും പഠനത്തിന് നൽകുന്ന ധനപ്രബലനമാണ്.  
  2. മികച്ച ഉല്പാദന ക്ഷമതയുടെ അടിസ്ഥാനത്തിൽ ഫാക്ടറിയിലെ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു.

 

ഋണ പ്രബലനം (Negative Reinforcement):

     അസുഖകരമായ ചോദകം നീക്കം ചെയ്ത്, പ്രതികരണ സാധ്യത വർദ്ധിപ്പിക്കുന്നു.

ഉദാഹരണം:

       യൂണിറ്റ് ടെസ്റ്റിൽ നല്ല സ്കോർ നേടുന്ന കുട്ടികളെ പാഠഭാഗം പകർത്തിക്കൊണ്ട് വരാനുള്ള അസൈൻമെന്റിൽ നിന്ന് ടീച്ചർ ഒഴിവാക്കുന്നു.


Related Questions:

ഗസ്റ്റാൾട്ട് മനശാസ്ത്രത്തിൻറെ ഉപജ്ഞാതാവ് ആരാണ് ?
The principle "From Known to Unknown" implies:
താഴെ പറയുന്നവയിൽ ജ്ഞാനനിർമ്മിതി വാദവുമായി ബന്ധമില്ലാത്ത പ്രസ്താവന
According to Ausubel, which factor is most critical for learning?

ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളാണ് കൊടുത്തിട്ടുള്ളത്

i. RTE ആക്ട്

ii. PWD ആക്ട്

iii. സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ

(iv) പ്രോഗ്രാം ഓഫ് ആക്ഷൻ(PoA)

നടപ്പിലാക്കിയ വർഷത്തിനെ അടിസ്ഥാനമാക്കിയിട്ടുള്ള ആരോഹണ ക്രമം തിരിച്ചറിയുക