App Logo

No.1 PSC Learning App

1M+ Downloads
മിന്നാമിനുങ്ങിന്റെ ശരീരത്തിൽ പ്രകാശോർജ്ജം പുറത്തുവിടാൻ കാരണമായ രാസപ്രവർത്തനത്തിന്റെ പേരെന്ത്?

Aബയോഡീഗ്രഡേഷൻ

Bബയോലൂമിനിസെൻസ്

Cബയോസിന്തസിസ്

Dബയോഡൈവേഴ്സിറ്റി

Answer:

B. ബയോലൂമിനിസെൻസ്

Read Explanation:

  • മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായാണ് പ്രകാശോർജം പുറത്തു വിടുന്നത്.

  • മിന്നാമിനുങ്ങിന്റെ ശരീരത്തിലെ ലൂസിഫെറെയ്‌സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ഓക്സിജനുമായി ചേർന്ന് ഓക്സീ ലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് പ്രകാശോർജം ഉൽസർജിക്കപ്പെടുന്നത്.

  • ഈ പ്രതിഭാസം അറിയപ്പെടുന്നത് ബയോലൂമിനിസെൻസ് (Bioluminiscence) എന്നാണ്.

  • ഈ പ്രവർത്തന ഫലമായി ഉൽസർജിക്കപ്പെടുന്ന ഊർജത്തിന്റെ 95% വും പ്രകാശോർജമാണ്.

  • അതുകൊണ്ടാണ് മിന്നാമിനുങ്ങ് മിന്നുമ്പോൾ ചൂടനുഭവപ്പെടാത്തത്.


Related Questions:

കാൽസ്യം കാർബണേറ്റ് + താപം → കാൽസ്യം ഓക്സൈഡ് + കാർബൺ ഡൈഓക്സൈഡ്. ഈ പ്രവർത്തനത്തിൽ അഭികാരകങ്ങൾ ഏവ?
വൈദ്യുതി കടത്തി വിടുന്ന ബാറ്ററിയുമായി ബന്ധിപ്പിച്ച ദണ്ഡുകൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
വൈദ്യുത രാസ സെല്ലുകളിൽ ഊർജ്ജ രൂപം എങ്ങനെയാണ് ഉണ്ടാകുന്നത്?
മിന്നാമിനുങ്ങു മിന്നുന്നത് ഏത് ഊർജമാറ്റത്തിന് ഉദാഹരണമാണ്?
പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ടെസ്റ്റ്ട്യൂബിന്റെ വായ്ഭാഗത്ത് എരിയുന്ന ചന്ദനത്തിരി കൊണ്ടുവന്നാൽ എന്തു സംഭവിക്കുന്നു?