App Logo

No.1 PSC Learning App

1M+ Downloads
മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമം ആണ് ?

Aലെൻസിന്റെ ആവൃത്തി

Bലെൻസിന്റെ ഫോക്കസ്

Cലെൻസിന്റെ പവർ

Dലെൻസിന്റെ ആവർധനം

Answer:

C. ലെൻസിന്റെ പവർ

Read Explanation:

ലെൻസിന്റെ പവർ (Power of a lens):

  • ലെൻസിന്റെ ഫോക്കസ്ദൂരവുമായി ബന്ധപ്പെട്ട പദമാണ് പവർ.
  • മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമത്തെയാണ് ലെൻസിന്റെ പവർ എന്നു പറയുന്നത്.
  • പവർ p = 1/f
  • ഇതിന്റെ യൂണിറ്റ് ഡയോപ്റ്റർ ആണ്. ഇത് D എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.
  • കോൺവെക്സ് ലെൻസിന്റെ പവർ പോസിറ്റീവും, കോൺകേവ് ലെൻസിന്റേത് നെഗറ്റീവുമായിരിക്കും.

 


Related Questions:

പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) ഒരു സ്ഥിര സംഖ്യയായിരിക്കും, എന്നു പ്രസ്താവിക്കുന്ന നിയമം ?
വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിന്റെ ഉയരം എത്ര മടങ്ങാണ് എന്ന് സൂചിപ്പിക്കുന്നത് ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം ശെരിയാണ് ?

  1. ഒരു മാധ്യമത്തിന് മറ്റൊരു മാധ്യമത്തെ അപേക്ഷിച്ചുള്ള അപവർത്തനാങ്കത്തെ ആപേക്ഷിക അപവർത്തനാങ്കം (Relative refractive index) എന്നു പറയുന്നു.
  2. ശൂന്യതയെ അപേക്ഷിച്ച് ഒരു മാധ്യമത്തിന്റെ അപവർത്തനാങ്കത്തെ കേവല അപവർത്തനാങ്കം (Absolute refractive index) എന്നു പറയുന്നു.
ലെൻസിന്റെ മധ്യബിന്ദു അറിയപ്പെടുന്നത് ?
പ്രകാശം ഒരു സെക്കന്റിൽ വായുവിൽ സഞ്ചരിക്കുന്ന ദൂരം എത്ര ?