- മുതിർന്ന പൗരന്മാർക്ക് വൈദ്യസഹായം നൽകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ വകുപ്പ് 20ലാണ്.
ഇതുപ്രകാരം സംസ്ഥാന സർക്കാർ ഉറപ്പു വരുത്തേണ്ട കാര്യങ്ങൾ ഇവയാണ്:
(i) സർക്കാർ പൂർണ്ണമായോ ഭാഗികമായോ ധനസഹായം നൽകുന്ന സർക്കാർ ആശുപത്രികളിൽഎല്ലാ മുതിർന്ന പൗരന്മാർക്കും കഴിയുന്നിടത്തോളം കിടക്കകൾ നൽകണം;
ii) മുതിർന്ന പൗരന്മാർക്ക് പ്രത്യേക ക്യൂകൾ ക്രമീകരിക്കണം
(iii) മുതിർന്ന പൗരന്മാർക്ക് വിട്ടുമാറാത്ത, മാരകമായ, രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള സൗകര്യം വിപുലീകരിക്കണം
(iv) വിട്ടുമാറാത്ത രോഗങ്ങൾക്കും വാർദ്ധക്യ സംബന്ധമായ കാര്യങ്ങൾക്കും വേണ്ടിയുള്ള ഗവേഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കണം.
(v) വയോജന പരിചരണത്തിൽ പരിചയസമ്പന്നനായ ഒരു മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ ആശുപത്രികളിലും വയോജന രോഗികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കണം.