മുഴുവൻ ഗോത്ര വർഗ്ഗക്കാർക്കും ആവശ്യ രേഖകൾ ഉറപ്പാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ഏതാണ് ?
Aഇടുക്കി
Bകാസർഗോഡ്
Cവയനാട്
Dപാലക്കാട്
Answer:
C. വയനാട്
Read Explanation:
- റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിങ്ങനെ ആറ് പ്രധാന രേഖകളാണ് ഗുണഭോക്താക്കള്‍ക്ക് ക്യാമ്പുകളിലൂടെ ലഭ്യമായത്.
- ജില്ല ഭരണകൂടം, പട്ടികവര്‍ഗ വികസന വകുപ്പ്, ഐ.ടി വകുപ്പ് എന്നിവയുടെ സംയുക്ത പദ്ധതിയാണ് പട്ടികവര്‍ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പുവരുത്തുകയും തിരുത്തലുകള്‍ ആവശ്യമായവയില്‍ തിരുത്ത് വരുത്തി രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യുന്ന സമഗ്ര കാമ്പയിന്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്.
- മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍ ഉറപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. ജില്ല ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും നടത്തിയ അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) പദ്ധതിയുടെ പ്രത്യേക ക്യാമ്പുകളിലൂടെയാണ് ജില്ല ചരിത്രനേട്ടം കൈവരിച്ചത്.