മൂന്നു വയസ്സു മുതൽ 6 വയസ്സ് വരെയുള്ള കാലഘട്ടം അറിയപ്പെടുന്നത് ?
Aകൗമാരം
Bശൈശവം
Cബാല്യം
Dജ്ഞാനപൂർവ്വഘട്ടം
Answer:
C. ബാല്യം
Read Explanation:
ബാല്യം (Childhood):
ബാല്യത്തെ 3 ആയി വിഭജിച്ചിട്ടുണ്ട്:
ആദ്യ ബാല്യം (Early childhood):
- ഈ ഘട്ടത്തിൽ കുട്ടിയുടെ സാമൂഹിക വ്യവഹാര മേഖല, കുടുംബമാണ്.
- കുട്ടി, ഈ ഘട്ടത്തിൽ അമൂർത്ത ചിന്താശേഷി നേടുന്നില്ല.
- കുട്ടികൾ കളിയുടെയും, വായനയുടേയും, എഴുത്തിന്റേയും ബാല പാഠങ്ങൾ അഭ്യസിക്കുന്നത് ഈ ഘട്ടത്തിലാണ് (LKG, UKG Stage).
- ശാരീരികവും, ജൈവപരവുമായ (Biological) ആവശ്യങ്ങൾക്ക് അന്യരെ ആശ്രയിക്കുന്ന പ്രവണത കുറയുന്നു.
- കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാനും, അവയിൽ സചേതനത്വം (ജീവനുണ്ട് എന്ന ബോധം) ആരോപിച്ച് പെരുമാറാൻ ശ്രമിക്കുന്ന ഘട്ടമാണിത്.
- ഓട്ടം, ചാട്ടം, സംഘ കളികൾ എന്നിവയിൽ താൽപര്യം കാണിക്കുന്നു.
- കുട്ടി ഈ പ്രായത്തിൽ, കൂട്ടുകാരെ കണ്ടെത്താനും, ചങ്ങാത്തം കൂടാനും തുടങ്ങുന്നു.
- അതിലൂടെ സഹകരണവും, അനുകമ്പയും, സാമൂഹികാംഗീകാരവും, കലഹവും, കളിയാക്കലും ശത്രുതയുമൊക്കെ ഉൾപ്പെട്ട സങ്കീർണമായ സാമൂഹിക വ്യവഹാര ശൈലി ആർജ്ജിക്കുന്നു.
ആദ്യ ബാല്യം - വിശേഷണങ്ങൾ:
- 'ആദ്യബാല്യം', 'വിദ്യാലയ പൂർവ്വഘട്ടം', 'കളിപ്പാട്ടങ്ങളുടെ കാലം' (toy age) എന്നിങ്ങനെ ഒക്കെ അറിയപ്പെടുന്നു.
- ഈ കാലഘട്ടത്തിൽ കുട്ടികൾ പിടിവാശി, ശാഠ്യം, അനുസരണക്കേട്, നിഷേധാത്മക സ്വഭാവം, എതിർക്കാനുള്ള പ്രവർത്തനങ്ങൾ എന്നിവ കൂടുതലായി പ്രകടിപ്പിക്കുന്നു. അതിനാൽ മാതാപിതാക്കൾ ഈ ഘട്ടത്തെ 'പ്രശ്നകാലഘട്ടം' (Problem age) ആയും കണക്കാക്കുന്നു.
- മനഃശാസ്ത്രജ്ഞർ ആദ്യബാല്യത്തെ വിശേഷിപിച്ചത് ‘സംഘ ബന്ധ പൂർവ്വകാലം’ (Pre gang age) എന്നാണ്.
- ഈ ഘട്ടത്തിൽ കുട്ടികളിൽ കാണപ്പെടുന്ന ഏറ്റവും പ്രാഥമിക തീവ്ര വികാരം അഹത്തോടെയുള്ള സ്നേഹം (Self-love) ആണ്. അതിനാൽ ഈ ഘട്ടത്തെ 'നാർസിസത്തിന്റെ' (ആത്മ രതി) ഘട്ടം എന്നറിയപ്പെടുന്നു.
മധ്യബാല്യം (Middle childhood):
- വീര കഥകളും, ജന്തു കഥകളും ഇഷ്ടപ്പെടുന്നതോടൊപ്പം, ഫലിത ബോധമുള്ള സന്ദർഭങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
- വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും, പഠിക്കാനും ഇഷ്ടം പ്രകടിപ്പിക്കുന്നു.
- സംഘബോധം കൂടുതൽ തീവ്രമാകുന്നു.
- യുക്തി പൂർവ്വം ചോദ്യങ്ങൾ ചോദിക്കാൻ, ഈ ഘട്ടത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നു.
- യുക്തിപരമല്ലാത്ത ഉത്തരങ്ങളെ അവഗണിക്കാനും, കുട്ടികൾക്ക് സാധിക്കുന്നു.
- യാഥാർത്ഥ്യ ബോധത്തോടു കൂടി പെരുമാറാൻ കഴിയുന്നു.
- സങ്കല്പ ലോകത്തു നിന്ന് ഏറെക്കുറെ വിടുതൽ വാങ്ങുന്ന ഘട്ടമാണിത്.
അന്ത്യ ബാല്യം (Later Childhood):
- സാമൂഹികാവബോധം കൂടുതൽ വികസിക്കുകയും, ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
- കൂടുതൽ യാഥാർത്ഥ്യ ബോധത്തോടു കൂടി പെരുമാറാൻ കഴിയുന്നു.
- പഠനത്തിലും കളികളിലും മത്സര ബോധം കൂടുന്നു.
- വിമർശന ബുദ്ധിയോടുകൂടി കാര്യങ്ങളെ വിശകലനം ചെയ്യാൻ തുടങ്ങുന്നു.
- വീരാരാധന പ്രബലമാകുന്നു.
- കായിക ശക്തിയും, ധൈര്യവും വർദ്ധിക്കുന്നു.
- സമപ്രായ സംഘ പ്രവർത്തനങ്ങൾ (Peer group Activities) ശക്തമാകുന്നു.
- ഭാഷാ ശേഷികളിൽ, നിപുണത (വൈദഗ്ധ്യം) നേടുന്നു.
- സ്ഥിരതയാർന്ന വൈകാരിക പ്രകടനങ്ങൾ നടത്തുന്നു.
- ഈ ഘട്ടത്തിൽ വളർച്ച മന്ദഗതിയിലും, ഒരേ തോതിലും ആയിരിക്കും.
- ലൈംഗിക മേഖല ഒഴിച്ച് മറ്റെല്ലാ ശാരീരിക മാനസിക കാര്യങ്ങളിലും, കുട്ടി പരിപക്വനം ആർജിക്കുന്നു.
- ശാസ്ത്രീയ ചിന്തയും ജീവിത മൂല്യങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടും, ഈ ഘട്ടത്തിൽ വളരുന്നു.
അന്ത്യ ബാല്യം – വിശേഷണങ്ങൾ:
- ലൈംഗിക വികാരം അതിശക്തമായി പ്രത്യക്ഷപ്പെടുന്നത്, ഈ ഘട്ടം അവസാനിച്ചതിന് ശേഷം മാത്രമാണ്. ഇക്കാരണത്താൽ ഈ ഘട്ടം അന്തർലീന ഘട്ടം (latency period) എന്ന് അറിയപ്പെടുന്നു.
- ഈ ഘട്ടത്തെ പൊരുത്തപ്പെടലിന്റെ കാലം (Age of conformity) എന്ന് വിളിക്കുന്നു.