Challenger App

No.1 PSC Learning App

1M+ Downloads
മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ ഏത് വകുപ്പിലാണ് മുതിർന്ന പൗരന്മാർ വാർധക്യസഹജമായ അസുഖങ്ങളാൽ കഷ്ടപ്പെടുമ്പോൾ അവരെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം അവരുടെ പ്രായപൂർത്തിയായ മക്കൾക്ക് ആണുള്ളത് എന്ന് അനുശാസിക്കുന്നത് ?

Aസെക്ഷൻ 4

Bസെക്ഷൻ 8

Cസെക്ഷൻ 6

Dസെക്ഷൻ 7

Answer:

A. സെക്ഷൻ 4

Read Explanation:

  • മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ വകുപ്പ് 4 മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനത്തെ കുറിച്ച് പ്രതിപാദിക്കുന്നു.
  • മുതിർന്ന പൗരന്മാർ വാർധക്യസഹജമായ  അസുഖങ്ങളാൽ കഷ്ടപ്പെടുകയും തങ്ങളുടെ കാര്യങ്ങൾ സ്വന്തമായി നോക്കി നടത്താൻ കഴിയാതെ വരികയും ചെയ്യുമ്പോൾ അവരെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം അവരുടെ പ്രായപൂർത്തിയായ മക്കൾക്ക് ആണുള്ളത്.
  • മക്കളില്ലാത്ത മുതിർന്ന പൗരന്മാർ ആണെങ്കിൽ അവരുടെ സ്വത്തുക്കൾ പാരമ്പര്യമായി ആർക്കാണോ വന്നുചേരുന്നത് അവരുടെ കടമയാണ് ഈ മുതിർന്ന പൗരന്മാരെ പരിപാലിക്കുക എന്നത്.
  • വൃദ്ധജനങ്ങളുടെ പരിപാലനത്തിൽ വീഴ്ച വരുത്തുന്ന പക്ഷം അനന്തരാവകാശികൾക്കെതിരെ നിയമ നടപടി ഉണ്ടായിരിക്കുന്നതാണ്.

Related Questions:

കേരള പോലീസ് ആക്ട് , 2011 ൽ പോലീസുദ്യോഗസ്ഥരുടെ പെരുമാറ്റത്തെ സൂചിപ്പിക്കുന്ന സെക്ഷൻ ?
പട്ടികജാതി-പട്ടികവർഗ്ഗ സംരക്ഷണ നിയമമനുസരിച്ച് പ്രസ്തുത വിഭാഗങ്ങൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥൻ ?
Indira Sawhney case is related to
മൊബൈൽ ഫോണിൽ മറ്റൊരാളെ വിളിച്ച് അസഭ്യം പറയുന്നു. ഇത് ഏത് നിയമപ്രകാരം കുറ്റകരമാണ് ?
ഏതെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ട സേവന നിഷേധമോ, അന്യായമായ പെരുമാറ്റമോ ഉൾപ്പടെ ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്കെതിരായ വിവേചനം ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം നിരോധിക്കുന്നു?