App Logo

No.1 PSC Learning App

1M+ Downloads
മെസൊപ്പൊട്ടാമിയ എന്ന വാക്കിനർത്ഥം:

Aവിശുദ്ധമായ എഴുത്ത്

Bനദികൾക്കിടയിലുള്ള പ്രദേശം

Cനദികളുടെ പ്രഭവസ്ഥാനം

Dവിശുദ്ധമായ ലിപി

Answer:

B. നദികൾക്കിടയിലുള്ള പ്രദേശം

Read Explanation:

മെസപ്പൊട്ടേമിയൻ  സംസ്കാരം 

  • ലോകത്തിലെ ആദ്യ നാഗരിക സംസ്കാരമായി കണക്കാക്കുന്നു 
  • യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം
  • മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം- ഇറാഖ്
  • മെസപ്പൊട്ടേമിയ എന്ന വാക്കിനർത്ഥം- രണ്ട് നദികൾക്കിടയിലുള്ള പ്രദേശം 
  • മെസപ്പൊട്ടേമിയയെ ചന്ദ്രകലാതടം എന്ന് വിശേഷിപ്പിച്ച പുരാവസ്തുഗവേഷകൻ:  പ്രൊഫ. ബ്രസ്റ്റഡ്
  • മെസപ്പൊട്ടേമിയയിൽ നിലനിന്നിരുന്ന പ്രധാന സംസ്കാരങ്ങൾ : സുമേറിയൻ, അക്കാഡിയൻ, അസീറിയൻ, ബാബിലോണിയൻ
  • മെസപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം: സുമേറിയൻ സംസ്കാരം
  • മെസപ്പൊട്ടേമിയക്കാരുടെ എഴുത്ത് വിദ്യ അറിയപ്പെടുന്നത് :  ക്യൂണിഫോം
  • ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം  നിർമ്മിച്ചത്: മെസപ്പൊട്ടേമിയക്കാർ
  • ജ്യാമിതീയ സമ്പ്രദായം കണ്ടുപിടിച്ചത് : സുമേറിയൻ (മെസപ്പൊട്ടേമിയൻ) ജനത 
  • സംസ്കാരത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്: മെസപ്പൊട്ടേമിയൻ സംസ്കാരം

Related Questions:

പുരാതന മെസൊപ്പൊട്ടേമിയയിലെ സിഗുറാത്തുകളുടെ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?

മെസൊപ്പൊട്ടേമിയൻ സംസ്കാരവുമായി ബന്ധമില്ലാത്ത ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്?

  1. ഉപയോഗിച്ചിരിക്കുന്ന ലിപി ഹൈറോക്ലിപിക്സ് ആണ്
  2. ബഹുദൈവ വിശ്വാസികളായിരുന്നു
  3. ചന്ദ്രപഞ്ചാംഗം (കലണ്ടർ) രൂപീകരിച്ചു
  4. ക്യൂണിഫോം ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്
    മാരിയിലെ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത് ?
    മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം ?
    മെസപ്പെട്ടോമിയയിൽ ഉത്ഖനനത്തിന് നേതൃത്വം നൽകിയ വ്യക്തി ?