Challenger App

No.1 PSC Learning App

1M+ Downloads

മോളിക്യുലർ സ്‌പെക്ട്രോസ്കോപ്പിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഒരു തന്മാത്ര ഒരു ഫോട്ടോണിനെ ആഗിരണം ചെയ്യുകയോ പുറം തള്ളുകയോ ചെയ്യുമ്പോൾ ലഭിക്കുന്ന സ്പെക്ട്രൽ പാറ്റേൺ തന്മാത്രയുടെ തനതായ 'വിരലടയാളം' പോലെ പ്രവർത്തിക്കുന്നു.
  2. ഈ സ്പെക്ട്രം വിശകലനം ചെയ്യുന്നതിലൂടെ തന്മാത്രയെ തിരിച്ചറിയാനും അതിൻ്റെ ഘടനയെക്കുറിച്ച് പഠിക്കാനും സാധിക്കുന്നു.
  3. ഒരു പദാർത്ഥത്തിലെ തന്മാത്രകളും വൈദ്യുതകാന്തിക വികിരണങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മോളിക്കുലാർ സ്പെക്ട്രോസ്കോപ്പി.

    A1 മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    തന്മാത്രകൾ പ്രകാശത്തെ എങ്ങനെ ആഗിരണം ചെയ്യുന്നു, പുറം തള്ളുന്നു, അല്ലെങ്കിൽ വിസരണം ചെയ്യുന്നു എന്നതിലൂടെ അവയുടെ ഘടന, ഊർജ്ജനിലകൾ, രാസബന്ധനങ്ങൾ എന്നിവയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നേടാൻ സാധിക്കുന്നു.


    Related Questions:

    ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം വിശദീകരിച്ചതിന് ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം ഏത് ?
    ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് ആദ്യമായി വിശദീകരിക്കുകയും അതിനുള്ള നൊബേൽ സമ്മാനം നേടുകയും ചെയ്ത ശാസ്ത്രജ്ഞൻ ആര് ?
    ഒരു എക്സൈറ്റഡ് സ്റ്റേറ്റിലുള്ള ആറ്റം താഴ്ന്ന ഊർജ്ജനിലയിലേക്ക് (Ground State) എത്തുമ്പോൾ പുറന്തള്ളപ്പെടുന്ന ഊർജ്ജം (ഫോട്ടോൺ) രേഖപ്പെടുത്തി ലഭിക്കുന്ന സ്പെക്ട്രം ഏത്?
    ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്?