App Logo

No.1 PSC Learning App

1M+ Downloads
മോഷണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 303

Bസെക്ഷൻ 304

Cസെക്ഷൻ 305

Dസെക്ഷൻ 306

Answer:

A. സെക്ഷൻ 303

Read Explanation:

വസ്തുക്കൾക്കെതിരായ കുറ്റകൃത്യങ്ങൾ [offences against property ]

സെക്ഷൻ 303 - മോഷണം [Theft]

  • ഒരു വ്യക്തിയുടെ കൈവശമുള്ള ഒരു സാധനം ആ വ്യക്തിയുടെ അനുവാദമില്ലാതെ എടുക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന പ്രവൃത്തി

  • ഭൂമിയോട് ചേർന്നിരിക്കുന്ന ഒരു വസ്തു ജംഗമ വസ്തു [movable property ]അല്ലാത്തതിനാൽ മോഷണത്തിന്

    വിഷയമാകുന്നില്ല. ആ വസ്തുവിനെ ഭൂമിയിൽ നിന്ന് വേർപ്പെടുത്താൻ ശ്രമിക്കുന്നത് മോഷണ ശ്രമമാണ്

  • ശിക്ഷ -3 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ [Sec 303(2)]

  • രണ്ടാമതായോ തുടർച്ചയായോ കുറ്റം ആവർത്തിക്കപ്പെടുന്ന വ്യക്തിക്ക് - 1 വർഷത്തിൽ കുറയാത്തതും 5 വർഷം വരെയാകാവുന്നതുമായ കഠിന തടവും പിഴയും ലഭിക്കും

  • മോഷ്ടിച്ച വസ്തുവിന്റെ മൂല്യം 5000 രൂപയിൽ താഴെയാണെങ്കിൽ , അതും ആദ്യമായി ശിക്ഷിക്കപ്പെടുന്ന വ്യക്തിയാണെങ്കിൽ , മോഷ്ടിച്ച വസ്തു തിരികെ നൽകുമ്പോഴോ അത് പുനസ്ഥാപിക്കുന്ന സമയത്തോ സാമൂഹ്യ സേവനം ശിക്ഷയായി ലഭിക്കുന്നതാണ്


Related Questions:

കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
(BNS) പ്രകാരം 'Trifiles' എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
അന്യായമായി തടസ്സപ്പെടുത്തതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
തട്ടിക്കൊണ്ടുപോകലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് എന്ന് ?