Challenger App

No.1 PSC Learning App

1M+ Downloads
മോഹിനിയാട്ടത്തെപ്പറ്റി പരാമർശിക്കുന്ന ' ഘോഷയാത്ര ' രചിച്ചത് ആരാണ് ?

Aനാരായണൻ നമ്പൂതിരി

Bകുഞ്ചൻ നമ്പ്യാർ

Cരാമപുരത്ത് വാര്യർ

Dകോട്ടക്കൽ ശിവരാമൻ

Answer:

B. കുഞ്ചൻ നമ്പ്യാർ

Read Explanation:

മോഹിനിയാട്ടം

  • കേരളത്തിന്റെ തനത് ലാസ്യനൃത്ത രൂപം 
  • എ.ഡി പതിനാറാം ശതകത്തിലാണ് ഈ കലാരൂപം ഉണ്ടായതെന്നു കരുതുന്നു.
  • ഇതിനൊരു പ്രധാന കാരണം ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഴമംഗലത്തു നാരായണൻ നമ്പൂതിരിയുടെ 'വ്യവഹാരമാല' എന്ന കൃതിയിലാണ് മോഹിനിയാട്ടം എന്ന പദം ആദ്യമായി പരാമർശിച്ചിട്ടുള്ളത്.

  • തമിഴ്‌നാട്ടിലെ ദേവദാസി നൃത്തമായിരുന്ന ഭരതനാട്യവുമായി ഇതിനു ബന്ധമുണ്ട്.
  • ദേവദാസി സമ്പ്രദായത്തിൽ നിന്നും ഉടലെടുത്ത് പിന്നീട് ക്ലാസിക്കൽ പദവിയിലേക്കുയർത്തപ്പെട്ട നൃത്തരൂപം.

  • മോഹിനിയാട്ടത്തെക്കുറിച്ച് പരാമർശിക്കുന്ന കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കഥ  - ഘോഷയാത്ര
  • തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ മോഹിനിയാട്ടം നിരോധിച്ച തിരുവിതാംകൂർ ഭരണാധികാരി  - റാണി പാർവ്വതി ഭായി
  • മോഹിനിയാട്ടത്തിന്റെ പുനരുജ്ജീവനത്തിന് മുഖ്യ പങ്ക് വഹിച്ച തിരുവിതാംകൂർ ഭരണാധികാരി - സ്വാതി തിരുനാൾ

  • മോഹിനിയാട്ടത്തിന്റെ സംഗീതം - മണിപ്രവാള ഭാഷയിലെ ചൊല്ലുകള്‍
  • മോഹിനിയാട്ടത്തിലെ മുദ്രകളെക്കുറിച്ച് (24) പരാമർശിക്കുന്ന ഗ്രന്ഥം - ഹസ്തലക്ഷണദീപിക
  • മോഹിനിയാട്ടക്കച്ചേരിയിലെ ആദ്യത്തെ ഇനം അറിയപ്പെടുന്നത് - ചൊൽക്കെട്ട്
  • മോഹിനിയാട്ടത്തിന് തൊപ്പിമദ്ദളത്തിനു പകരമായി മൃദംഗം എന്ന വാദ്യോപകരണം നടപ്പിൽ വരുത്തിയ വ്യക്തി - വള്ളത്തോൾ നാരായണ മേനോൻ

  • മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് - കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ.
  • 'മോഹിനിയാട്ടം - ചരിത്രവും ആട്ടപ്രകാരവും' എന്ന ഗ്രന്ഥം രചിച്ചത് - കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ 
  • മോഹിനിയാട്ടത്തിൽ ആദ്യത്തെ എം.എ നേടിയത് - ഡോ. സുനന്ദ നായർ

Related Questions:

ഹനുമാനെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം ഏതാണ് ?
കഥകളിയുടെ ആദിരൂപം ഏത്?
Which of the following statements about the folk dances of Uttar Pradesh is accurate?
Which of the following statements about the folk dances of Tripura is correct?
Which of the following folk dances of Kerala is correctly matched with its description?