Aഖാരിഫ്
Bറാബി
Cസൈദ്
Dഇവയൊന്നുമല്ല
Answer:
A. ഖാരിഫ്
Read Explanation:
കാർഷിക കാലങ്ങൾ
ഇന്ത്യയിലെ 3 പ്രധാന കാർഷിക കാലങ്ങൾ
ഖാരിഫ്
റാബി
സൈദ്
ഖാരിഫ്
മൺസൂണിൻ്റെ ആരംഭത്തോടെ കൃഷിയിറക്കി മൺസൂണിൻ്റെ അവസാനത്തോടെ വിളവെടുക്കുന്ന കാർഷിക കാലം ഖാരിഫ് (Kharif)
ഉഷ്‌ണമേഖലാ വിളകളായ നെല്ല്, ചോളം, ജോവർ, ബജ്റ, സോയാബീൻ, പരുത്തി, തിനവിളകൾ, ചണം, കരിമ്പ്, നിലക്കടല എന്നിവയാണ് പ്രധാന ഖാരിഫ് വിളകൾ.
റാബി (Rabi)
ശൈത്യകാലത്തിൻ്റെ ആരംഭത്തോടെ വിളയിറക്കുകയും വേനലിൻ്റെ ആരംഭത്തോടെ വിളവെടുക്കുകയും ചെയ്യുന്ന കാർഷിക കാലം റാബി (Rabi)
ഈ കാലത്തെ കുറഞ്ഞ ഊഷ്‌മാവ് സമശീതോഷ്ണ-മിതോഷ്ണ വിളകളായ ഗോതമ്പ്, പയറുവർഗങ്ങൾ, കടുക് തുടങ്ങിയവയുടെ കൃഷിക്ക് അനുയോജ്യമാണ്.
ഗോതമ്പ്, പുകയില, കടുക്, പയർവർഗങ്ങൾ, ബാർളി എന്നിവയാണ് പ്രധാന റാബി വിളകൾ.
സൈദ് (Zaid)
വേനലിൻ്റെ ആരംഭത്തോടെ വിളയിറക്കുകയും മൺസൂണിൻ്റെ ആരംഭത്തിൽ വിളവെടുക്കുകയും ചെയ്യുന്ന കാർഷിക കാലം സൈദ് (Zaid) .
റാബിവിളകളുടെ വിളവെടുപ്പിന് ശേഷം ആരംഭിക്കുന്ന ദൈർഘ്യം കുറഞ്ഞ വേനൽക്കാല കാർഷിക കാലമാണ് സൈദ്.
തണ്ണിമത്തൻ, വെള്ളരി, പച്ചക്കറികൾ, കാലിത്തീറ്റ വിളകൾ തുടങ്ങിയവ ജലസേചനം ലഭ്യമായ പ്രദേശത്ത് ഈ കാലത്ത് കൃഷി ചെയ്യുന്നു.
പ്രധാന ഖാരിഫ് വിളകൾ
നെല്ല്, ചോളം, പരുത്തി, തിനവിളകൾ, ചണം, കരിമ്പ്, നിലക്കടല
പ്രധാന റാബി വിളകൾ
ഗോതമ്പ്, പുകയില, കടുക്, പയർവർഗങ്ങൾ
സൈദ് വിളകൾ
പഴവർഗങ്ങൾ, പച്ചക്കറികൾ
ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിൽ ഇത്തരം വ്യത്യസ്‌ത കാർഷിക കാലങ്ങൾ നിലനിൽക്കുന്നില്ല.
തെക്കൻ പ്രദേശങ്ങളിൽ ഉയർന്ന ഊഷ്‌മാവ് നിലനിൽക്കുന്നത് കൊണ്ട് മണ്ണിൽ ആവശ്യത്തിന് ജലാംശമുണ്ടെങ്കിൽ വർഷത്തിൽ ഏതു സമയത്തും ഉഷ്‌ണമേഖലാവിളകൾ കൃഷി ചെയ്യാം. അതിനാൽ ഒരു കാർഷിക വർഷത്തിൽ ഒരേ വിളകൾ കൃഷിചെയ്യാൻ സാധിക്കും.
കാർഷിക കാലങ്ങൾ | ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ | ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ |
ഖാരിഫ് ജൂൺ-സെപ്തംബർ | നെല്ല്, പരുത്തി, ബജ്റ, ചോളം, അരിച്ചോളം, തുവര | നെല്ല് ചോളം റാഗി നിലക്കടല അരിച്ചോളം |
റാബി ഒക്ടോബർ-മാർച്ച് | ഗോതമ്പ്, പയർ, കടുക് വർഗങ്ങൾ, ബാർലി | നെല്ല്, ചോളം, റാഗി, നിലക്കടല, അരിച്ചോളം |
സൈദ് ഏപ്രിൽ - ജൂൺ | പച്ചക്കറികൾ, പഴങ്ങൾ, കാലിത്തീറ്റ | നെല്ല്, പച്ചക്കറികൾ, കാലിത്തീറ്റ |