Challenger App

No.1 PSC Learning App

1M+ Downloads
മൺസൂൺ എന്ന വാക്കിനർഥം :

Aഉഷ്ണക്കാറ്റ്

Bകാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകൾ

Cവരണ്ട കാറ്റ്

Dസ്ഥിരമായി ഒരേ ദിശയിൽ വീശുന്ന കാറ്റ്

Answer:

B. കാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകൾ

Read Explanation:

കാലികവാതങ്ങൾ (Seasonal Winds)

  • ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾ 

  • നിശ്ചിത ഇടവേളകളിൽ മാത്രം ആവർത്തിച്ചുണ്ടാകുന്ന കാറ്റുകൾ 

  • ചില കാലങ്ങളിൽ മാത്രമുണ്ടാകുന്നതോ ചില പ്രദേശങ്ങളിൽ മാത്രം അനുഭവപ്പെടുന്നതോ ആയ കാറ്റുകൾ

  • ഋതുക്കളിലോ ദൈനംദിനമോ ആവർത്തിക്കുന്ന കാലികവാതങ്ങളുണ്ട്.

പ്രധാന കാലികവാതങ്ങൾ 

  • മൺസൂൺ കാറ്റ് :- (തെക്ക് -പടിഞ്ഞാറൻ മൺസുൺ, വടക്ക് - കിഴക്കൻ മൺസുൺ)

  • കരക്കാറ്റ്

  • കടൽക്കാറ്റ് 

  • പർവതക്കാറ്റ്

  • താഴ്വരക്കാറ്റ്

മൺസൂൺ കാറ്റുകൾ

  • ഋതുക്കളിൽ ആവർത്തിക്കുന്ന കാറ്റുകൾക്ക് ഉദാഹരണം

  • 'മൺസൂൺ' എന്ന പദം ഋതുക്കൾ എന്നർത്ഥം വരുന്ന മൗസിം എന്ന അറബ് പദത്തിൽ നിന്നാണ് ഉണ്ടായത്.

  • മൺസൂൺ എന്ന വാക്കിനർഥം കാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകൾ.

  • മൺസൂൺ കാറ്റുകളുടെ ഗതി മാറ്റം ആദ്യമായി കണ്ടെത്തിയത് ഗ്രീക്ക് നാവികനും അറബി പണ്ഡിതനുമായ ഹിപ്പാലസ്.

മൺസൂണിൻ്റെ രൂപംകൊള്ളലിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ :

  • സൂര്യന്റെ അയനം

  • കൊറിയോലിസ് പ്രഭാവം

  •  താപനത്തിലെ വ്യത്യാസങ്ങൾ


Related Questions:

2021 മെയ് മാസം ഗ്രേസ് ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് വ്യാപക നാശനഷ്ടം വരുത്തിയത് ?
ദക്ഷിണാർദ്ധഗോളത്തിൽ 35° അക്ഷാംശത്തിനും 45° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ് ?
കാറ്റുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ?
മഞ്ഞ് തിന്നുന്നവൻ എന്നറിയപ്പെടുന്ന കാറ്റ് :
റോറിങ് ഫോർട്ടീസ് , ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്ട്രീമിങ് സിക്സ്റ്റീസ് എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുള്ളത് ഏതു തരം കാറ്റുകളെയാണ് ?