യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാമിന്റെ (UNEP) ആസ്ഥാനം ?
Aസ്വിറ്റ്സർലൻഡ്
Bപാരീസ്
Cവാഷിങ്ടൺ
Dനെയ്‌റോബി
Answer:
D. നെയ്‌റോബി
Read Explanation:
യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാം (UNEP)
- പരിസ്ഥിതി സംരക്ഷണപരിപാടികളെ സംയോജിപ്പിക്കുകയും വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളെ പരിസ്ഥിതി സൗഹാർദ്ദപരമായ നയങ്ങൾ നടപ്പാക്കുന്നതിൽ സഹായിക്കുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസംഘടനയാണ് യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാം(യു.എൻ.ഇ.പി.).
- 1972 ജൂണിലെ യുണൈറ്റഡ് നേഷൻസ് കോൺഫറൺസ് ഓൺ ഹ്യൂമൺ എൻവിറോണ്മെന്റ് അഥവാ സ്റ്റോക്ക്ഹോം ഉച്ചകോടിയുടെ ഫലമായി മൗറിസ് സ്‌ട്രോങിനാൽ ഈ സംഘടന സ്ഥാപിതമായി. ഇദ്ദേഹം തന്നെയായിരുന്നു ഇതിന്റെ പ്രഥമ ഡയറക്ടർ.
- യു.എൻ.ഇ.പി.യുടെ ആസ്ഥാനം കെനിയയിലെ നെയ്‌റോബിയിലുള്ള ഗിഗിരി നെയ്ബർഹുഡിലായിരുന്നു.
- യു.എൻ.ഇ.പി.ക്ക് 6 മേഖലാ ഓഫീസുകളും പലരാജ്യങ്ങളിലും പ്രത്യേക ഓഫീസുകളുമുണ്ട്.