യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിൻറെ (UNFPA) നിലവിലെ എക്സിക്യൂട്ടീവ് ജനറൽ ആരാണ് ?
Aപ്രീതി സിൻഹ
Bപ്രജക്ത കോലി
Cഗൈ റൈഡർ
Dനതാലിയ കനേം
Answer:
D. നതാലിയ കനേം
Read Explanation:
ജനപ്പെരുപ്പം തടയുക, ശൈശവവിവാഹം തടയുക, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുള്ള ഐക്യരാഷ്ട്രസഭയുടെ ഏജൻസിയാണ് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്.
1969 നിലവിൽ വന്ന സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
നിലവിൽ വരുമ്പോൾ 'യുണൈറ്റഡ് നേഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസ്' എന്നായിരുന്നു ഏജൻസിക്ക് പേര് നൽകപ്പെട്ടിരുന്നത്.
1987 ലാണ് 'യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്' എന്ന് പേര് മാറ്റപ്പെട്ടത്.