App Logo

No.1 PSC Learning App

1M+ Downloads
യുദ്ധത്തിൽ മരിക്കുന്ന യോദ്ധാവിന്റെ ശവകുടീരത്തിൽ സ്ഥാപിക്കുന്ന കല്ല് ?

Aഅണക്കല്ല്

Bവീരക്കല്ല്

Cമോഹക്കല്ല്

Dപ്രാണക്കല്ല്

Answer:

B. വീരക്കല്ല്

Read Explanation:

മഹാശിലായുഗം

  • പ്രാചീന തമിഴകത്ത് മൃതശരീരങ്ങൾ അടക്കം ചെയ്തതിന് മുകളിൽ നാട്ടിയിരുന്ന വിവിധ രൂപത്തിലുള്ള കല്ലുകൾ അറിയപ്പെടുന്നത് - മഹാശിലകൾ

  • പ്രാചീന കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ശവസംസ്കാര സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട സ്മാരകങ്ങൾ അറിയപ്പെടുന്നത് - കുടക്കല്ലുകൾ, മുനിയറകൾ, നന്നങ്ങാടികൾ

  • പ്രാചീനകാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ - നന്നങ്ങാടികൾ (burial urns)

  • നന്നങ്ങാടികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് - മുതുമക്കത്താഴികൾ

  • യുദ്ധത്തിൽ മരിക്കുന്ന യോദ്ധാവിന്റെ ശവകുടീരത്തിൽ സ്ഥാപിക്കുന്ന കല്ല് വീരക്കല്ല് (നടുക്കല്ല്)

  • കേരളത്തിൽ മഹാശിലായുഗാവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രധാന സ്ഥലങ്ങൾ - മറയൂർ (ഇടുക്കി), പോർക്കളം (തൃശൂർ), കുപ്പകൊല്ലി (വയനാട് ), മങ്ങാട് (കൊല്ലം), ആനക്കര (പാലക്കാട്)

  • മഹാശിലായുഗസ്മാരകത്തിന്റെ ഭാഗമായ മുനിയറകൾ ധാരാളമായി കണ്ടെത്തിയ ഇടുക്കി ജില്ലയിലെ പ്രദേശം - മറയൂർ

  • മഹാശിലായുഗകാലത്തെ ശവക്കല്ലറകൾ കണ്ടെത്തിയ സ്ഥലങ്ങൾ - ചേരമങ്ങാട് (തൃശ്ശൂർ), കടനാട് (കോട്ടയം), അഴീക്കോട്

  • കുടക്കല്ലു പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാശിലായുഗ പ്രദേശം - ചേരമങ്ങാട്

  • പ്രാചീനകാലത്തെ ദക്ഷിണേന്ത്യൻ പ്രദേശങ്ങൾ അറിയപ്പെടുന്നത് - തമിഴകം

  • 2020 ഏപ്രിലിൽ ഗവേഷകർ Megalithic rock- cut chambers കണ്ടെത്തിയ കേരളത്തിലെ സ്ഥലം - പേരളം (കാസർഗോഡ്)


Related Questions:

What are the major sources of information on the history of ancient Tamilakam?

  1. The megalithic monuments
  2. coins
  3. ancient Tamil songs
  4. travelogues
    വാസുദേവന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങളടങ്ങിയ സംസ്കൃത കാവ്യം :
    In ancient Tamilakam, Pepper was abundantly cultivated in the .............. region during this period.
    കുലശേഖരന്റെ സദസ്യനായിരുന്ന വാസുദേവ ഭട്ടതിരിയുടെ രചന :
    The major sources on the life of people in ancient Tamilakam are the megaliths and the ....................