App Logo

No.1 PSC Learning App

1M+ Downloads
യൂണിവേഴ്സിറ്റികളിൽ മതബോധനം നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ വിദ്യാഭ്യാസ കമ്മീഷൻ ഏത് ?

Aരാധാകൃഷ്ണൻ കമ്മീഷൻ

Bമുതലിയാർ കമ്മീഷൻ

Cകസ്‌തൂരി രംഗൻ കമ്മീഷൻ

Dകോത്താരി കമ്മീഷൻ

Answer:

A. രാധാകൃഷ്ണൻ കമ്മീഷൻ

Read Explanation:

ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയും പണ്ഡിതനുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ ചെയർമാനായി 1948-ലാണ് യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ രൂപീകരിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ. സർവകലാശാല വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങൾ പഠിക്കാനും അതിന്റെ പുനഃസംവിധാനവും, പരിഷ്കരണവും ശിപാർശ ചെയ്യാ നുമായിട്ടാണ് കമ്മീഷനെ നിയമിച്ചത്. റിപ്പോർട്ട് സമർപ്പിച്ചത് 1949 ആഗസ്റ്റ് എൻ.കെ സിദ്ധാന്ത മെമ്പർ സെക്രട്ടറിയായ ഈ സമിതിയിൽ ചെയർമാൻ ഉൾപ്പെടെ 10 അംഗങ്ങളാണ് ഉണ്ടായിരുന്നത്.


Related Questions:

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് എപ്പോഴാണ്?
പ്രൊജക്ടിന്റെ ഘട്ടങ്ങളുടെ ക്രമം.
ചുവടെ കൊടുത്തിട്ടുള്ളവയിൽ സ്പെഷ്യൽ എജ്യുക്കേഷൻ മേഖലയിൽ പരിശീലന പരിപാടികൾ വിലയിരുത്താനും നിരീക്ഷിക്കാനും സഹായിക്കുന്ന നിയമം ഏത്?
1825 ൽ കൽക്കത്തയിൽ രാജാ റാം മോഹൻ റോയ് സ്ഥാപിച്ച കോളേജ് ഏത് ?
ഓൺലൈൻ ത്രിമാന വെർച്വൽ ലോകമായ മെറ്റാവേസിൽ ഓഫീസ് സ്‌പേസ് ഉള്ള ലോകത്തിലെ ആദ്യത്തെ അക്രഡിറ്റേഷൻ സ്ഥാപനം ഏതാണ്?