App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകുന്നതിന് അധികാരമുള്ളത് ഇനിപ്പറയുന്നവയിൽ ഏത് സ്ഥാപനത്തിനാണ് ?

Aയൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (UGC)

Bഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE)

Cഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ

Dനാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (NBA)

Answer:

A. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (UGC)

Read Explanation:

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ

  • രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഇന്ത്യൻ സർക്കാർ സ്ഥാപിച്ച പരമോന്നത  സ്ഥാപനം .
  • 1953 ഡിസം‌ബർ 28-നാണ് മൗലാനാ അബ്ദുൾകലാം ആസാദ്   UGC കമ്മീഷൻ ഉദ്ഘാടനം ചെയ്തത്.
  • ഏന്നാൽ നിയമപരമായി 1956ലെ യുജിസി ആക്ട് പ്രകാരം 1956ൽ പ്രബല്യത്തിൽ വന്നു 
  • യു.ജി.സി സ്ഥാപിതമാകാൻ കാരണമായ കമ്മീഷൻ- ഡോ. എസ് രാധാകൃഷ്ണൻ കമ്മീഷൻ
  • ഇന്ത്യാ ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് UGC പ്രവർത്തിക്കുന്നത് 
  • ആസ്ഥാനം : ഡൽഹി 
  • ആപ്തവാക്യം : അറിവാണ് മോചനം 
  • യു ജി സി യുടെ പ്രഥമ ചെയർമാൻ  - ശാന്തി സ്വരൂപ് ഭട്നഗർ

യുജിസിയുടെ പ്രാഥമിക ലക്ഷ്യങ്ങൾ :

  • യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക
  • ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം നിലനിർത്തുക
  • യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും ധനസഹായം നൽകുക,
  • ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വിവിധ നടപടികൾ കൈക്കൊള്ളുക 

Related Questions:

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നതിനും, വിദ്യാർത്ഥി രജിസ്ട്രേഷനും, വിസ അപേക്ഷ പ്രക്രിയകൾക്കും, വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ പോർട്ടൽ ഏത് ?

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനുമായി ബന്ധപ്പെട്ട് ശേരിയായവ തെരഞ്ഞെടുക്കുക 

1.UGC നിയമത്തിലെ സെക്ഷൻ - 12-ൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പരാമർശിച്ചിരിക്കുന്നു
 
2. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കുവേണ്ടി, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തുന്നത് കമ്മീഷന്റെ പൊതുകടമയാണ്.

3. സർവ്വകലാശാലകളിലെ അദ്ധ്യാപനം, പരീക്ഷ, ഗവേഷണം എന്നിവയുടെ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതും  പരിപാലിക്കുന്നതും കമ്മീഷന്റെ പ്രവർത്തനങ്ങളാണ് .

വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം എന്ത് ?
Project launched by Union Ministry of Education and UGC to produce 22000 books in Indian languages in five years:

1948ൽ നിലവിൽ വന്ന ഡോക്ടർ രാധാകൃഷ്ണൻ കമ്മീഷന്റെ പ്രധാന ശിപാർഷകൾ ഇവയിൽ ഏതെല്ലാം ആയിരുന്നു

  1. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക
  2. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക
  3. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ രൂപീകരിക്കുക