രണ്ടിലധികം ആറ്റങ്ങളുള്ള മൂലകതന്മാത്രകളെ ....... തന്മാത്രകൾ എന്നു പറയുന്നു .Aബഹു ആറ്റോമിക തന്മാത്രകൾBഏകാറ്റോമിക തന്മാത്രകൾCദ്വയറ്റോമിക തന്മാത്രകൾDഇവയൊന്നുമല്ലAnswer: A. ബഹു ആറ്റോമിക തന്മാത്രകൾ Read Explanation: തന്മാത്ര - ഒരു പദാർത്ഥത്തിന്റെ ഭൌതികപരമായ ഏറ്റവും ചെറിയ കണിക തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത് - അവോഗാഡ്രോ മോളിക്യുലാർ മാസ് - ഒരു തന്മാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ അറ്റോമിക മാസ് തന്മാത്രാസൂത്രം - ഒരു പദാർത്ഥത്തിന്റെ തന്മാത്രയിലെ ആറ്റങ്ങളുടെ ശരിയായ എണ്ണം സൂചിപ്പിക്കുന്ന ഫോർമുല ബഹു അറ്റോമിക തന്മാത്ര - ഒരു മൂലകത്തിന്റെ തന്മാത്രയിൽ രണ്ടിൽ കൂടുതൽ ആറ്റങ്ങൾ ഉള്ളവ ഉദാ : സൾഫർ ,ഫോസ്ഫറസ് ഏകാറ്റോമിക തന്മാത്ര - ഒരു മൂലകത്തിന്റെ തന്മാത്രയിൽ ഒരു ആറ്റം മാത്രമുള്ളവ ഉദാ : ഉത്കൃഷ്ട മൂലകങ്ങൾ (He ,Rn ,Ne ,Xe ,Ar ,Kr ) ദ്വയാറ്റോമിക തന്മാത്ര - ഒരു മൂലകത്തിന്റെ തന്മാത്രയിൽ രണ്ട് ആറ്റം മാത്രമുള്ളവ ഉദാ : H₂, O₂, Cl₂ , N₂, F₂ Read more in App