Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു പ്രാവശ്യം തുടർച്ചയായി കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വ്യക്തി ആര് ?

Aറാഷ് ബിഹാരി ഘോഷ്

Bജവാഹർലാൽ നെഹ്‌റു

Cഡബ്ള്യു.സി ബാനർജി

Dദാദാഭായ് നവറോജി

Answer:

A. റാഷ് ബിഹാരി ഘോഷ്

Read Explanation:

  • രണ്ടു തവണ കോൺഗ്രസ്സ് പ്രസിഡണ്ടായ ആദ്യ വ്യക്തി : ഡബ്ള്യു.സി ബാനർജി
  • രണ്ടു പ്രാവശ്യം തുടർച്ചയായി കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വ്യക്തി : റാഷ് ബിഹാരി ഘോഷ്.
  • രണ്ടു പ്രാവശ്യം കോൺഗ്രസ്സ് പ്രസിഡണ്ടായ ഏക വിദേശി : വില്യം വേഡർ ബേൺ
  • ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായ വ്യക്തി : സോണിയ ഗാന്ധി.

റാഷ് ബിഹാരി ഘോഷ്

  • രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന വ്യക്തി.
  • 1907-ലെ സൂററ്റ് സമ്മേളനത്തിലും 1908-ലെ മദ്രാസ് സമ്മേളനത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • ഘോഷ് ആദ്യമായി പ്രസിഡന്റായ 1907-ലെ സൂററ്റ് സമ്മേളനത്തിലാണ് കോൺഗ്രസിൽ മിതവാദികളും തീവ്രവാദികളും രണ്ടായി പിരിഞ്ഞത്.
  • 1891 മുതല്ഡ 1894 വരെയും 1906 മുതൽ 1909 വരെയും ബംഗാൾ ലെജിസ്ലേറ്റീവ് കൗൺസിലിലെയും കൗൺസിൽ ഓഫ് ഇന്ത്യയിലെയും അംഗമായിരുന്നു.
  • 1915 ജൂലൈ 14-നാണ് ഘോഷിന് സർ പദവി ലഭിച്ചത്.

Related Questions:

ഏത് വർഷമാണ് മിതവാദികളും തീവ്രവാദികളും സൂററ്റ് പിളർപ്പിന് ശേഷം വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഒന്നായി പ്രവർത്തിക്കാൻ ആരംഭിച്ചത് ?
Who was included in the group of moderates?
കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനങ്ങളെ അവധികാല വിനോദ പരിപാടി" എന്ന് വിശേഷിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?
Which group criticised the moderates for their 'mendicancy'?
ലോക്‌സഭാ സ്‌പീക്കർ, രാഷ്‌ട്രപതി എന്നീ പദവികളിലെത്തിയ ഏക കോൺഗ്രസ് അധ്യക്ഷൻ ആര് ?