ശിവഗിരിയിൽ വെച്ച് നടന്ന ഈ സംഭാഷണത്തിന് ദ്വിഭാഷിയാകാൻ ചുമതലപ്പെടുത്തിയിരുന്നത് തമ്പിയെന്നു വിളിച്ചിരുന്ന പി. നടരാജനെ (നടരാജഗുരു) ആയിരുന്നു എന്നാൽ ഇടക്ക് വെച്ച് കുമാരനാശാനും പരിഭാഷ ചെയ്തു കൊടുത്തിരുന്നു. ഈ സന്ദർശന വേളയിൽ ടാഗോറിനോടൊപ്പം ഉണ്ടായിരുന്നത് ദീനബന്ധു എന്നറിയപ്പെടുന്ന സി.എഫ്. ആൻഡ്രൂസായിരുന്നു.