App Logo

No.1 PSC Learning App

1M+ Downloads
രാജസ്ഥാനിൽ മഴയുടെ ലഭ്യത കുറയാനുള്ള കാരണം ?

Aസമുദ്ര സാമീപ്യമില്ലാത്തത് കൊണ്ട്

Bആരവല്ലി പർവത നിരകൾ

Cസമുദ്ര നിരപ്പിൽ നിന്നും ഉയർന്നത് കൊണ്ട്

Dഇവയൊന്നുമല്ല

Answer:

B. ആരവല്ലി പർവത നിരകൾ

Read Explanation:

ആരവല്ലി 

  • ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു
  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മലനിരകളിൽ ഒന്നാണ്.
  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര
  • "കൊടുമുടികളുടെ വരി" എന്നാണ്‌ ആരവല്ലി എന്ന വാക്കിന്റെ അർഥം.
  • ആരവല്ലി ഗുജറാത്ത് മുതൽ ഡൽഹി വരെ രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ  692 കി.മീ വ്യാപിച്ച് കിടക്കുന്നു
  • 600m മുതൽ 900m വരെയാണ് ആരവല്ലി പർവതനിരകളുടെ ശരാശരി ഉയരം.
  • ആരവല്ലിയിലെ ഏറ്റവും വലിയ കൊടുമുടി മൗണ്ടു ആബുവിലുള്ള ഗുരു ശിഖർ ആണ്‌. 
  • രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി ആരവല്ലി വിഭജിക്കുന്നു
  • മൺസൂൺ കാലഘട്ടത്തിൽ മൺസൂൺ മേഖങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതിനാൽ രാജസ്ഥാനിൽ മഴയുടെ ലഭ്യത കുറയാനുള്ള കാരണം ആരവല്ലി പർവതനിരകളുടെ സ്ഥാനമാണ് 




Related Questions:

ലോകത്തിലെ ഏറ്റവും ഉയത്തിലുള്ള ഹെലിപ്പാഡ് സ്ഥിതി ചെയ്യുന്നതെവിടെ ?
സിയാചിൻ എന്ന വാക്കിൻറെ അർത്ഥം എന്ത് ?
വടക്കു കിഴക്കൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനം ഏത് ?
സ്വരാജ് ഐലന്‍റിന്‍റെ ആദ്യത്തെ പേരെന്ത് ?

താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം പ്രസ്താവനകൾ ശൈത്യകാലത്തെ സൂചിപ്പിക്കുന്നു ?

  1. ഡിസംബര്‍- ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്നു
  2. സൂര്യന്റെ ഉത്തരായനകാലം
  3. പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഉണ്ടാകുന്നു