വികാരം (Emotions):

- E movere എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് Emotion എന്ന ഇംഗ്ലീഷ് പദം രൂപം കൊണ്ടത്.
- 'Emovere' എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം, ഉത്തേജിപ്പിക്കുക / അത്ഭുതപ്പെടുത്തുക ആണ്.
നിർവചനം:
വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത്, ക്രോ ആൻഡ് ക്രോ.
ശിശു വികാരങ്ങളുടെ സവിശേഷതകൾ:
ക്ഷണികത:
ശിശു വികാരങ്ങളിൽ അൽപ്പായുസുള്ള വികാരം.
തീവ്രത:
ശിശുക്കൾ വികാരം ഉണർത്തുന്ന സാഹചര്യം, വളരെ നിസാരമായാൽ പോലും വികാരങ്ങൾ തീവ്രമായിരിക്കും.
ചഞ്ചലത (സ്ഥാനാന്തരണം):
ശിശുക്കളുടെ വികാരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്, പെട്ടെന്ന് മാറിക്കൊണ്ടിരിക്കും.
വൈകാരിക ദൃശ്യത:
ശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ്
ആവൃത്തി:
- ശിശു ഒരു ദിവസം തന്നെ നിരവധി തവണ വികാര പ്രകടനം നടത്തുന്നു.
- ചിലപ്പോൾ ഒരു വികാരം തന്നെ പല തവണ ആവർത്തിക്കുന്നു.
- പ്രായമാകുമ്പോൾ വ്യക്തി സമായോജനം (Adjustment) കൈവരിക്കാൻ പ്രാപ്തനാകുകയും, വികാര പ്രകടനങ്ങളിലൂടെ ആവൃത്തി കുറയുകയും ചെയ്യുന്നു.
- ശിശുക്കളുടെ രണ്ട് വൈകാരിക അവസ്ഥകളുടെ ഇടവേള കുറവായിരിക്കും.
കുട്ടികൾ പ്രകടിപ്പിക്കുന്ന പ്രധാന വികാരങ്ങൾ:

- ഭയം (Fear)
- സംഭ്രമം (Embarrassment)
- ആകുലത (Worry)
- ഉത്കണ്ഠ (Anxiety)
- കോപം (Anger)
- അസൂയ (Jealousy)
- വിഷാദം (Grief)
- ജിജ്ഞാസ (Curiosity)
- ആനന്തം (Joy/pleasure/Delight)
- സ്നേഹം (Love / Affection)