ജോൺ ഡ്യൂയി ആരംഭിച്ച പരീക്ഷണ വിദ്യാലയം ?
Aഫ്രീ സ്കൂൾ
Bകമ്മ്യൂണിറ്റി സ്ക്കൂൾ
Cയൂണിവേഴ്സിറ്റി എലിമെന്ററി സ്കൂൾ
Dപ്ലേ സ്കൂൾ
Answer:
A. ഫ്രീ സ്കൂൾ
Read Explanation:
ജോൺ ഡ്യൂയി
- വിദ്യാഭ്യാസത്തിൽ പ്രായോഗികവാദത്തിന്റെ പ്രയോഗം നടപ്പിലാക്കിയ വിദ്യാഭ്യാസചിന്തകനാണ് ജോൺ ഡ്യൂയി
- പ്രവർത്തനവും കഠിനാദ്ധ്വാനവും സാധാരണ ജനങ്ങളെ ഏൽപ്പിച്ച് സ്വയം ധ്യാനത്തിൽ മുഴുകുന്ന സുഖലോലുപരായിട്ടാണ് ഡ്യൂയി അദ്ധ്യാത്മിക ചിന്തകരെ കണ്ടത്.
- അദ്ദേഹത്തിന്റെ തത്വശാസ്ത്ര ചിന്തകൾ പ്രയോഗവാദം എന്ന പേരിലാണ് പ്രശസ്തിയാർജ്ജിച്ചത്.
- പുരോഗമനവാദം , പ്രയുക്തവാദം, പരീക്ഷണവാദം എന്നി പേരുകളിലും അദ്ദേഹത്തിന്റെ തത്വശാസ്ത്ര ചിന്തകൾ അറിയപ്പെടാറുണ്ട്.
- പരീക്ഷണ വിദ്യാലയങ്ങൾ സ്ഥാപിച്ചു വിദ്യാഭ്യാസ പ്രശ്നങ്ങളെപ്പറ്റി പരീക്ഷണം പതിവായി നടത്തിയിരുന്നു .ഈ വിദ്യാലയങ്ങൾ അദ്ദേഹത്തെ വിശ്വ പ്രശസ്തനാക്കി.
ജോൺ ഡ്യൂയിയുടെ വിദ്യാഭ്യാസ വീക്ഷണം
- വിദ്യാഭ്യാസം മനുഷ്യനെ സമൂഹവുമായി ബന്ധിപ്പിക്കുന്നു.
- വ്യക്തിപരമായ കഴിവുകൾ വികസിപ്പിക്കന്നതിനും വ്യക്തിത്വം രൂപപ്പെടുത്തുന്നതിനും വിദ്യാഭ്യാസം സഹായിക്കുന്നു.
- ജീവിതം നിരന്തരമായ പരീക്ഷണ പ്രകിയയാണ് അത് എപ്പോഴും കർമ്മനിരതമായിരിക്കണമെന്ന് ഡ്യൂയി വിശ്വസിക്കുന്നു.
വിദ്യാഭ്യാസത്തിന് നൽകിയ സംഭാവനകൾ
- ജീവിത യാഥാർഥ്യങ്ങളുമായി വിദ്യാലയത്തിനും സമൂഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള ബന്ധത്തിന് നൽകിയ പ്രാധാന്യം, വിദ്യാഭ്യാസത്തിൻ്റെ സാമൂഹികാംശത്തിന് നൽകിയ പ്രാധാന്യം
- പാഠ്യ പദ്ധതിയിൽ പരീക്ഷണങ്ങൾക്കും'അനുഭവങ്ങൾക്കും നൽകിയ പ്രാധാന്യം
- വിദ്യാഭ്യാസത്തിൻ്റെ മനഃശാസ്ത്രപരവും സാമൂഹികവുമായ വശത്തിന് കൊടുത്ത ഊന്നൽ
- പ്രോജെക്ട് രീതിയുടെ പ്രചാരണം യുക്തി ചിന്തനത്തിനു നൽകിയ പ്രാധാന്യം
- ഉപയോഗപ്രദമായത് എന്തും മൂല്യമുള്ളതാണെന്ന് വിശ്വസിച്ചിരുന്ന തത്വ ചിന്തകൻ - ജോൺ ഡ്യൂയി
- പ്രൊജക്റ്റ് രീതിയുടെ ഉപജ്ഞാതാവ് -കിൽ പാട്രിക്ക്
- ജീവിതം നിരന്തരമായ പരീക്ഷണ പ്രക്രിയയാണ് അത് എപ്പോഴും കർമ്മ നിരതമായിരിക്കണം എന്നഭിപ്രായപ്പെട്ടത് - ജോൺ ഡ്യൂയി
- ജോൺ ഡ്യൂയിയുടെ തത്വ ചിന്തകൾ അറിയപ്പെട്ടിരുന്നത്
- പുരോഗമ വാദം (Progressivism)
- പ്രയോഗ വാദം (Practicalism )
- പരീക്ഷണവാദം (Experimentalism )
പ്രധാന കൃതികൾ
ജോൺ ഡ്വെയ് യുടെ വിദ്യാഭ്യാസ കൃതികളിൽ വിദ്യാഭ്യാസം ,ഫിലോസഫി ,മനശാസ്ത്രം ,സന്മാർഗ്ഗ ശാസ്ത്രം,രാഷ്ട്ര മീമാംസ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം തൻ്റെ കൃതികളിൽ ഉൾപ്പെടുത്തി
- വിദ്യാലയവും സമൂഹവും ( The School and Society )
- വിദ്യാലയവും കുട്ടിയും (The School and Child )
- നാളത്തെ വിദ്യാലയം (School of Tomorrow )
- വിദ്യാഭ്യാസം ഇന്ന് (Education Today )
- ജനാധിപത്യവും വിദ്യാഭ്യാസവും (Democracy and Education )
- വിദ്യാഭ്യാസത്തിലെ സാന്മാർഗിക സിദ്ധാന്തങ്ങൾ (Moral principles of Education )
- അനുഭവവും വിദ്യാഭ്യാസവും
- വിദ്യാഭ്യാസ ശാസ്ത്രത്തിൻ്റെ ഉൽപ്പത്തികൾ