App Logo

No.1 PSC Learning App

1M+ Downloads
രാവണപുത്രനായ മേഘനാഥനെ വധിക്കുവാൻ പുറപ്പെടുന്ന ഭാവാദി സങ്കല്പങ്ങളോടെ ശ്രീലക്ഷ്മണ സ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം ഏതാണ് ?

Aതൃപ്രയാർ ക്ഷേത്രം

Bകൂടൽമാണിക്യം ക്ഷേത്രം

Cതിരുമൂഴിക്കുളം ക്ഷേത്രം

Dപായമ്മൽ ക്ഷേത്രം

Answer:

C. തിരുമൂഴിക്കുളം ക്ഷേത്രം

Read Explanation:

  • ഏറണാകുളം ജില്ലയിൽ (കേരളം, ഇന്ത്യ) ചാലക്കുടിപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം.
  • ആദിശേഷന്റെ അവതാരമായ ശ്രീ ലക്ഷ്മണസ്വാമി ഇവിടെ രാവണപുത്രനായ മേഘനാദനെ (ഇന്ദ്രജിത്ത്) വധിക്കുവാൻ പുറപ്പെടുന്ന ഭാവാദിസങ്കല്പങ്ങളോടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
  • മധ്യകേരളത്തിലെ പ്രസിദ്ധങ്ങളായ നാലമ്പലങ്ങളിൽ മൂന്നാമത്തെ ക്ഷേത്രമാണിത്. തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം, കൂടൽമാണിക്യം ഭരതസ്വാമിക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് മറ്റുള്ളവ.

Related Questions:

ആനപ്പുറത്തു തിടമ്പെഴുന്നള്ളിച്ചു നില്‍ക്കുമ്പോള്‍ കളിക്കാര്‍ വരിവരിയായി നിന്ന് വേലകളി അവതരിപ്പിക്കന്നതാണ് ?
ഒരേ ധ്വജത്തി മൂന്നു തവണ കൊടിയേറ്റ് നടത്തുന്ന ക്ഷേത്രം ഏതാണ് ?
എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?
2021ലെ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നേടിയതാര് ?
'പന്ത്രണ്ട് വിളക്ക്' എന്ന പ്രസിദ്ധമായ ഉത്സവം നടക്കുന്ന ക്ഷേത്രം ഏത് ?