App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ഇത്തരം ബുദ്ധിയിൽ മികവ് കാണിക്കാറുണ്ട് ?

Aപ്രകൃതിപരമായ ബുദ്ധി

Bദൃശ്യസ്ഥലപരമായ ബുദ്ധി

Cവ്യക്ത്യാന്തര ബുദ്ധി

Dശാരീരിക ചലനപരമായ ബുദ്ധി

Answer:

C. വ്യക്ത്യാന്തര ബുദ്ധി

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.
  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു.

ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.

  1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)

  2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)

  3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)

  4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)

  5. സംഗീതപരമായ ബുദ്ധി (musical intelligence)

  6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)

  7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)

  8. പ്രകൃതിപരമായ ബുദ്ധി (natural intelligence)

  9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

വ്യക്ത്യാന്തര ബുദ്ധി

  • മറ്റുള്ളവരുമായി നല്ലരീതിയില്‍ ഇടപഴകുന്നതിനും അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും നല്ല ബന്ധങ്ങള്‍ വികസിക്കുന്നതിനുമൊക്കെ സഹായിക്കുന്ന ബുദ്ധി.
  • മികച്ച സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ബുദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നു.
  • ചര്‍ച്ചകള്‍, സംവാദങ്ങള്‍, സംഘപ്രവര്‍ത്തനങ്ങള്‍, സഹകരണാത്മക-സഹവര്‍ത്തിത പ്രവര്‍ത്തനങ്ങള്‍, പഠനയാത്ര, അഭിമുഖം, ആതുരശുശ്രൂഷ, സര്‍വേ, സാമൂഹികപഠനങ്ങള്‍, പരസ്പരവിലയിരുത്തല്‍ എന്നിവ ഇതിനു സഹായിക്കും.

Related Questions:

മാനസിക പ്രായം എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് ?
ശാരീരിക ചലനപരബുദ്ധിയുടെ വികാസവുമായി ബന്ധപ്പെട്ടു നല്‍കാവുന്ന ഭാഷാ പ്രവര്‍ത്തനം അല്ലാത്തതേത് ?
ബഹുമുഖ ബുദ്ധി സിദ്ധാന്തം മൂന്നാട്ടുവച്ചതാര്?
A child whose mental age is much lower than his chronological age can be considered as:

Intelligence include:

  1. the capacity of an individual to produce novel answers to problems
  2. the ability to produce a single response to a specific question
  3. a set of capabilities that allows an individual to learn
  4. none of the above