App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധിയ്ക്ക് ബഹുമുഖങ്ങളുണ്ടെന്ന് സിദ്ധാന്തിച്ചത് :

Aതേഴ്സ്റ്റൺ

Bസ്റ്റൻബർഗ്

Cഹവാർഡ് ഗാർഡ്നർ

Dസ്പിയർമാൻ

Answer:

C. ഹവാർഡ് ഗാർഡ്നർ

Read Explanation:

ബഹുതര ബുദ്ധി സിദ്ധാന്തം (Theory of Multiple Intelligence):

  • 1983-ൽ അമേരിക്കൻ ജ്ഞാനനിർമ്മിതിവാദിയായ ഹൊവാർഡ് ഗാർഡ്നർ (Howard Gardner) ആണ് ബഹുതര ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചത്.
  • 1983 ൽ, മനസിന്റെ ചട്ടക്കൂട് (Frames of mind) എന്ന ഗ്രന്ഥത്തിലാണ്, ഗാർഡ്നർ ഈ സിദ്ധാന്തം പരാമർശിക്കുന്നത്.
  • ബഹുതര ബുദ്ധി സിദ്ധാന്ത പ്രകാരം, ഓരോ വ്യക്തിയും 7 തരം മാനസിക ശേഷിയുടെ ഉടമയാണെന്ന് അദ്ദേഹം വാദിച്ചു.

ഗാർഡനറുടെ 7 മാനസിക ശേഷികൾ:

  1. ദൃശ്യ / സ്ഥലപര ബുദ്ധി (Visual/ Spatial Intelligence)
  2. വാചിക / ഭാഷാപര ബുദ്ധി (Verbal / Linguistic Intelligence)
  3. യുക്തി ചിന്തന / ഗണിതപര ബുദ്ധി (Logical/ Mathematical Intelligence)
  4. കായിക / ചാലകപരമായ ബുദ്ധി (Bodily / Kinesthetic Intelligence)
  5. താളാത്മക / സംഗീതാത്മക ബുദ്ധി (Rhythmic / Musical Intelligence)
  6. വ്യക്ത്യാന്തര ബുദ്ധി (Interpersonal Intelligence)
  7. ആന്തരിക വൈയക്തിക ബുദ്ധി (Intrapersonal Intelligence)

Related Questions:

13 വയസ്സുള്ള റാണിയുടെ മാനസിക വയസ്സ് 8 ആണ് എങ്കിൽ ബുദ്ധിമാനത്തിന്റെ അടിസ്ഥാനത്തിൽ റാണി ഏത് വിഭാഗത്തിൽ പെടും ?
വിനു അതിബുദ്ധിമാൻ ആണ്. ടെർമാൻറെ ബുദ്ധിനിലവാര പ്രകാരം വിനുവിന്റെ ഐക്യു ?
ശാരീരിക ചലനപരബുദ്ധിയുടെ വികാസവുമായി ബന്ധപ്പെട്ടു നല്‍കാവുന്ന ഭാഷാ പ്രവര്‍ത്തനം അല്ലാത്തതേത് ?
ബഹുമുഖ ബുദ്ധിസിദ്ധാന്തം രൂപപ്പെടുത്തിയ മനശാസ്ത്രജ്ഞൻ ?
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉൾപ്പെടുന്ന IQ വിഭാഗം ?