App Logo

No.1 PSC Learning App

1M+ Downloads
റസൂൽ പൂക്കുട്ടിക്ക് ഓസ്കാർ പുരസ്കാരം ലഭിച്ചത് ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ --- ലെ ശബ്ദമിശ്രണത്തിനാണ്.

Aസ്ലംഡോഗ് മില്യനയർ

Bലൈഫ് ഓഫ് പൈ

Cഗ്രാവിറ്റി

Dദി കിംഗ്‌സ് സ്പീച്ച്

Answer:

A. സ്ലംഡോഗ് മില്യനയർ

Read Explanation:

റസൂൽ പൂക്കുട്ടി (Rasool Pookutty)

  • കേരളത്തിൽ കൊല്ലം ജില്ലയിലെ അഞ്ചലിൽ വിളക്കുപാറയിൽ 1971 ൽ ജനനം.

  • ചലച്ചിത്രമേഖലയിലെ ലോകോത്തര ബഹുമതിയായ ഓസ്കാർ പുരസ്കാരം മികച്ച ശബ്ദമിശ്രണത്തിലൂടെ ഇന്ത്യയ്ക്ക് നേടിത്തന്ന അതുല്യപ്രതിഭയാണ് റസൂൽ പൂക്കുട്ടി.

  • സൗണ്ട് എൻജിനീയറായ ഇദ്ദേഹത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചത് ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ സ്ലംഡോഗ് മില്യനയറിലെ ശബ്ദമിശ്രണത്തിനാണ്.

  • ബ്രിട്ടനിലെ ബാഫ്ത അവാർഡ്, അമേരിക്കയുടെ സിനിമ ഓഡിയോ സൊസൈറ്റി അവാർഡ്, പത്മശ്രീ പുരസ്കാരം തുടങ്ങി, നിരവധി ദേശീയ രാജ്യാന്തര പുരസ്കാരങ്ങൾ റസൂൽ പൂക്കുട്ടി നേടി.

  • ശബ്ദമിശ്രണവുമായി ബന്ധപ്പെട്ട അഭിമാനകരമായ സംഭാവനകൾക്ക് ന്യൂയോർക്കിലെ റോച്ചസ്റ്റൺ അക്രഡിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹത്തിന് 'വിശിഷ്ട എൻജിനീയർ പദവി നൽകി ആദരിച്ചു.

  • അക്കാദമി ഓഫ് മോഷൻ പിക്ച്ചേഴ്സ് ആൻഡ് സയൻസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മിറ്റിയിൽ അംഗമാകുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂൽ പൂക്കുട്ടി.


Related Questions:

ശബ്ദം ഉണ്ടാക്കുന്ന വസ്തുക്കളാണ് ---.
ശബ്ദപ്രേഷണത്തിന് മാധ്യമം ---.
തേനീച്ചയിൽ ശബ്ദമുണ്ടാക്കാൻ, കമ്പനം ചെയ്യുന്ന ഭാഗം
കേൾവിക്കുറവുള്ളവർക്ക് കേൾവി അനുഭവം ഉണ്ടാകാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ----.
വീണയിൽ കമ്പനം ചെയ്യുന്ന പ്രധാന ഭാഗം