1. റാൻ ഓഫ് കച് ചതുപ്പു പ്രദേശവും കാച്ച് സൗരാഷ്ട്ര മേഖലകളുടെ തീരപ്രദേശങ്ങളും ദാമൻ -ദിയു ,ദാദ്ര -നഗർഹവേലി കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ഗുജറാത്ത് തീരസമതലം .
2. സബർമതി,മാഹി തുടങ്ങിയ നദികളുടെ എക്കൽ നിക്ഷേപണ ഫലമായാണ് ഇ തീരസമതലഭാഗം രൂപപ്പെട്ടിട്ടുള്ളത്.
3. ചെറുതും വലുതുമായ ദ്വീപുകൾ ,ഉപദ്വീപുകൾ കടലിടുക്കുകൾ,ചതുപ്പുനിലങ്ങൾ,വേലിയേറ്റ ചാലുകൾ,കുന്നുകൾ തുടങ്ങിയവാ ഈ മേഖലയുടെ പ്രധാന സവിശേഷതകളാണ്
4. കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അലാങ് കടൽത്തീറാം ഇ പ്രദേശത്താണ്
5. പരുത്തി തുണി വ്യാവസായ കേന്ദ്രങ്ങളായ സൂറത്തും വഡോധരയും ഈ പ്രദേശത്താണ്
6. മൽസ്യബന്ധന ഹാർബറായ വൈരാവൽ ഈ പ്രദേശത്താണ്
7. ചരിത്രപ്രധാനമായ ദണ്ഡി കടപ്പുറവും നിരവധിയായ ഉപ്പുപാടങ്ങളെല്ലാം ഗുജറാത്ത് തീരസമതലങ്ങളിലാണ്