App Logo

No.1 PSC Learning App

1M+ Downloads
റെയ്മണ്ട് കാറ്റലിൻറെ അഭിപ്രായത്തിൽ ബുദ്ധിക്ക് എത്ര മുഖമുണ്ട് ?

A2

B3

C4

D5

Answer:

A. 2

Read Explanation:

റെയ്മണ്ട് കാറ്റലിന്റെ സിദ്ധാന്തം

  • റെയ്മണ്ട് കേറ്റലിന്റെ അഭിപ്രായത്തില്‍ ബുദ്ധിക്ക് രണ്ടു മുഖങ്ങള്‍ ഉണ്ട്.
  1. ഖര ബുദ്ധി
  2. ദ്രവ ബുദ്ധി

ഖര ബുദ്ധി 

  • നേരത്തെ നേടിയ അറിവ്നൈപുണിഅനുഭവങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ബുദ്ധി .
  • ആഴത്തിലുള്ളതും വിശാലവുമായ പൊതുവിജ്ഞാനംപദപരിചയംസംഖ്യാബോധം തുടങ്ങിയവ ഇവിടെ പ്രയോജനപ്പെടുത്തുന്നു.
  • ദീര്‍ഘകാല ഓര്‍മയും  ഖര ബുദ്ധിയെ സഹായിക്കുന്നു.
  • വിദ്യാഭ്യാസ അനുഭവങ്ങളും ഇത് വികസിപ്പിക്കുന്നു.
  • ഇത് ജീവിത്തിലുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ദ്രവ ബുദ്ധി 
  • മുന്നേ നേടിയ അറിവ് പ്രയോജനപ്പെടുത്താതെ തന്നെപുതിയ സന്ദര്‍ഭങ്ങളില്‍ യുക്തിപരമായി ചിന്തിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ബുദ്ധി .
  • പുതിയ പ്രശ്നങ്ങള്‍ അപഗ്രഥിക്കുകപാറ്റേണുകളും ബന്ധങ്ങളും കണ്ടെത്തുകയുക്തിയുപയോഗിച്ച് പ്രശ്നപരിഹാരത്തിലേക്കു നീങ്ങുക എന്നിവയ്‌ക്കെല്ലാം ദ്രവ ബുദ്ധി സഹായിക്കുന്നു.
  • ഈ ബുദ്ധിക്ക് ജീവശാസ്ത്രപരമായ അടിത്തറയുണ്ട്.
  • ഇത് യൗവനാരംഭത്തോടെ ഉച്ചസ്ഥായിയിലെത്തുന്നു.
  • ശാസ്ത്ര ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പ്രധാനമായും ഈ ബുദ്ധിഘടകമാണ് പ്രവര്‍ത്തിക്കുന്നത്.

Related Questions:

Which of the following intelligence did Gardner later add to his model?
ബുദ്ധി വ്യവഹാരത്തിന് ക്രിയകൾ , ഉള്ളടക്കം, ഫലം എന്നിങ്ങനെ ത്രിമാന മാതൃകയാണ് ഉള്ളത് എന്ന് പറഞ്ഞതാര് ?
Animals do not have
ഐ ക്യു നിര്‍ണയിക്കുന്നതിനുളള ഫോര്‍മുല ?
An emotionally intelligent person is characterized by?