App Logo

No.1 PSC Learning App

1M+ Downloads
റേച്ചൽ കാഴ്സൻ്റെ 'സൈലന്റ് സ്പ്രിങ്' എന്ന കൃതി കാരണം അമേരിക്കയിൽ നിരോധിക്കപ്പെട്ട കീടനാശിനി.

Aബി.എച്ച്.സി

Bമാലത്തിയോൺ

Cഡി.ഡി.റ്റി

Dഎൻഡോസൾഫാൻ

Answer:

C. ഡി.ഡി.റ്റി

Read Explanation:

എന്താണ് കീടനാശിനികള്‍ ?

"കീടങ്ങളെ തടയുകയോ , നശിപ്പിക്കുകയോ, നിയന്ത്രിക്കകയോ ചെയ്യുന്ന ഒരു വസ്തുവോ, വസ്തുകളുടെ മിശ്രിതമോ ആണ് കീടനാശിനികള്‍.” 

വിവിധതരം കീടനാശിനികൾ

  • ഡി.ഡി.റ്റി, എന്‍ഡോസള്‍ഫാന്‍, ഡീല്‍ഡ്രിന്‍, ലിന്‍ഡേന്‍, ഡൈക്കോഫോള്‍, മിതോക്സി, ഈഥൈല്‍, മെര്‍ക്കുറി, ക്ലോറൈഡ്, മാലത്തിയോൺ, പാരത്തിയോണ്‍ എന്നിവ പ്രധാനപ്പെട്ട കീടനാശിനികളാണ്.
ഡി.ഡി.റ്റി.(Dichloro diphenyl Trichloro Ethane)
  • കീടനാശിനികളുടെ രംഗത്ത് വലിയ മുന്നേറ്റമായിരുന്നു ഡി.ഡി.റ്റി യുടെ കണ്ടുപിടിത്തം.
  • 1939- ഡി.ഡി.റ്റി. കണ്ടുപിടിച്ചത് സ്വിറ്റ്സര്‍ലന്‍ഡിലെ പോള്‍ ഹെമന്‍. മുള്ളര്‍ എന്ന ശാസ്ത്രജ്ഞനാണ്.
  • 1962-ല്‍ അമേരിക്കന്‍ ജീവശാസ്ത്രജ്ഞനായ റേച്ചല്‍ ലൂയി കഴ്സണ്‍  തന്റെ 'നിശ്ശബ്ദ വസന്തം ' (Silent Spring) എന്ന പുസ്തകത്തിലുടെ ഡി.ഡി.റ്റി. വരുത്തുന്ന ദുരന്തം ഒരു കഥാരൂപത്തില്‍  ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി .
  • ചിലയ്ക്കാത്ത കിളികളും വിടരാത്ത പൂക്കളും പറക്കാത്ത പൂമ്പാറ്റകളുമെല്ലാം ഈ പുസ്തകത്തില്‍ ഡി.ഡി.റ്റി. വരുത്തുന്ന ദുരന്തമായി ചിത്രീകരിക്കപ്പെട്ടു.
  • 1968-ല്‍ അമേരിക്കയും  തുടര്‍ന്ന് മറ്റു പല രാജ്യങ്ങളും ഡി.ഡി.റ്റി. നിരോധിച്ചു. 

Related Questions:

ഇക്കോസിസ്റ്റം എന്ന പദം നിർദ്ദേശിച്ചതാര് ?
ഓസോൺ പാളി കണ്ടെത്തിയത് ആരാണ് ?
പരിസ്ഥിതി രംഗത്തെ നേട്ടത്തിന് അന്താരാഷ്ട്ര പുരസ്കാരമായ ടൈലർ പ്രൈസ് ലഭിച്ച മൂന്നാമത്തെ ഇന്ത്യക്കാരൻ ആര്
Who was the first scientist to coin the term SMOG and to describe the layers of SMOG?
പ്ലാച്ചിമട സമരനായിക ആരായിരുന്നു ?