റോമിന്റെ ഏറ്റവും വലിയ വിസ്തീർണ്ണം ഏത് ഭരണാധികാരിയുടെ കാലത്താണ് ഉണ്ടായത് ?
Aഅഗസ്റ്റസ്
Bട്രാജൻ
Cനീറോ
Dജൂലിയസ് സീസർ
Answer:
B. ട്രാജൻ
Read Explanation:
ട്രാജൻ (Trajan)
ഭരണകാലം: 98 – 117 CE
റോമിന്റെ അതി വലിയ വിസ്തീർണ്ണം അദ്ദേഹത്തിന്റെ കാലത്താണ് ഉണ്ടായത്. (ട്രജന്റെ ഭരണകാലത്ത് റോം ബ്രിട്ടൻ മുതൽ കിഴക്ക് മെസൊപ്പൊട്ടേമിയ വരെയും, വടക്ക് ജർമനിയിലെ അതിർത്തികൾ മുതൽ തെക്ക് വടക്കൻ ആഫ്രിക്ക വരെയും വ്യാപിച്ചു. അദ്ദേഹത്തിന്റെ സൈനിക വിജയങ്ങളാണ്, പ്രത്യേകിച്ച് ഡേസിയൻ യുദ്ധങ്ങളും പാർത്തിയൻ യുദ്ധങ്ങളും, ഈ വലിയ വിസ്തീർണ്ണത്തിന് പ്രധാന കാരണം.)
നാണയം:
മുഖചിത്രം: Trajan's portrait
പിന്നിൽ: Dacian War-നു വിജയം സൂചിപ്പിക്കുന്ന സൈനിക ദൃശ്യങ്ങൾ.
“DACIA CAPTA” (ഡാകിയ പിടിച്ചെടുത്തു) - പോലുള്ള ലിഖിതങ്ങളോടുകൂടിയ നാണയങ്ങൾ പുറത്തിറക്കി.