Aവൾക്കൻ
Bമാർസ്
Cജൂപ്പിറ്റർ
Dനെപ്റ്റ്യൂൺ
Answer:
B. മാർസ്
Read Explanation:
റോമിൻ്റെ ചരിത്രം
റോം നഗരം ബിസിഇ 753-ൽ സ്ഥാപിക്കപ്പെട്ടത് പാലറ്റൈൻ കുന്നിൽ (Palatine Hill) ആണ്.
ഇരട്ട സഹോദരങ്ങളായ റോമുലസും റെമുസും റോം നഗരം സ്ഥാപിച്ചു
ഇവർ യുദ്ധദേവനായ മാർസിൻ്റെ മക്കളായിരുന്നു
അവരുടെ വല്യച്ഛനായ അമുലിയസ് അവരെ ടൈബറിൽ മുക്കിക്കൊല്ലാൻ ഉത്തരവിട്ടു. എന്നാൽ, അവരെ കൊലപ്പെടുത്തുന്നതിനു പകരം ഒരു ഭൃത്യൻ കുട്ടികളെ ടിബർ നദിയിൽ ഉപേക്ഷിച്ചു.
നദിയിൽ ഒഴുകിപ്പോയ ഇവരെ ഒരു പെൺചെന്നായ കണ്ടെത്തുകയും പാലൂട്ടി സംരക്ഷിക്കുകയും ചെയ്തു.
പിന്നീട്, ഫൗസ്റ്റുലസ് എന്ന ഇടയൻ ഇവരെ കണ്ടെത്തി സ്വന്തം മക്കളെപ്പോലെ വളർത്തി.
വഴക്കിനിടെ റോമുലസ് റെമുസിനെ കൊന്നു (നഗരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോമുലസും റെമുസും തമ്മിൽ തർക്കമുണ്ടായി. റോമുലസ് നിർമ്മിച്ച മതിലിന് മുകളിലൂടെ റെമുസ് ചാടിയപ്പോൾ റോമുലസ് റെമുസിനെ കൊലപ്പെടുത്തി.)
റോമുലസിൻ്റെ പേരിൽ നിന്ന് റോം (Rome) എന്ന് പേര് വന്നത് (റെമുസിനെ കൊന്നതിന് ശേഷം റോമുലസ് നഗരം പണികഴിപ്പിക്കുകയും അതിന് തന്റെ പേരിന്റെ ആദ്യഭാഗം ചേർത്ത് റോം (Rome) എന്ന് പേരിടുകയും ചെയ്തു.)
പുരാതന ഭാഷ: ലാറ്റിൻ
ലാറ്റിയത്തിൽ നിന്നാണ് പേര് ലഭിച്ചത്
രാജാകന്മാർ : 753 മുതൽ 510 വരെ ബിസിഇ - രാജവാഴ്ച
1. നുമ പോംപിലിയസ്
2. തുലസ് ഹോസ്റ്റിലിയസ്
3. ആങ്കസ് മാർസിയസ്
4. ടുലിയസ്
510 BCE-ഓടെ റിപ്പബ്ലിക്ക് ആയി റോം മാറിയത്
'റിപ്പബ്ലിക്’- 'റെസ്പബ്ലിക്ക’യിൽ (ലാറ്റിൻ പദം) നിന്നും വന്നതാണ്
'ജനങ്ങളുടെ കാര്യം’ എന്നർഥം
റോമിനെ റിപ്പബ്ലിക് ഭരണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ:
ടാർക്വിനിയസ് സൂപ്പർബസ് ആയിരുന്നു അവസാനത്തെ രാജാവ് (റോമിൻ്റെ അവസാനത്തെ രാജാവായിരുന്ന ഇദ്ദേഹം അധികാരം ദുരുപയോഗം ചെയ്യുകയും സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുകയും ചെയ്തു. ജനങ്ങളോടും സെനറ്റിനോടുമുള്ള അദ്ദേഹത്തിൻ്റെ അനാദരവും, കൊലപാതകങ്ങളും മറ്റ് ക്രൂരമായ പ്രവൃത്തികളും ജനങ്ങളെ പ്രകോപിപ്പിച്ചു.)
സെക്സ്റ്റസ് ടാർക്വിനിയസ് ലുക്രേഷ്യയെ ബലാത്സംഗം ചെയ്തു (ടാർക്വിനിയസ് സൂപ്പർബസ് രാജാവിൻ്റെ മകനായ സെക്സ്റ്റസ് ടാർക്വീനിയസ്, ഒരു കുലീന വനിതയായിരുന്ന ലുക്രീഷിയയെ ബലാത്സംഗം ചെയ്തു. ഈ സംഭവം റോമൻ സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ലുക്രീഷിയ പിന്നീട് ആത്മഹത്യ ചെയ്തു. ഈ സംഭവം രാജഭരണത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ചു.
ലൂസിയസ് ജൂനിസ് ബ്രൂട്ടസിൻ്റെ കലാപം (ലുക്രീഷിയയുടെ മരണത്തിന് പ്രതികാരമായി, ലൂഷിയസ് ജൂനിയസ് ബ്രൂട്ടസ്, ലൂഷിയസ് ടാർക്വീനിയസ് കൊല്ലാറ്റിനസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ഇത് രാജാവിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും റോമിൽ റിപ്പബ്ലിക്ക് സ്ഥാപിക്കുകയും ചെയ്തു.)
എട്രൂസ്കൻ രാജവംശം ഇതോടെ അവസാനിച്ചു
റെക്സ് ("രാജാവ്") എന്ന വാക്ക് അപമാനത്തിൻ്റെ പദമായി മാറി
ബി .സി. ഇ 509 മുതൽ 27 വരെ റിപ്പബ്ലിക്കൻ ഭരണം തുടർന്നു
റോമൻ റിപ്പബ്ലിക്കിൽ അധികാരം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കാതെ, സെനറ്റും രണ്ട് കൗൺസൽമാരും ഉൾപ്പെടുന്ന ഒരു ഭരണസംവിധാനത്തിന് രൂപം നൽകി.
യഥാർത്ഥ അധികാരം പ്രഭുക്കന്മാരക്ക് - പാട്രീഷ്യൻമാർ
തൊഴിലാളികൾ, ചെറുകിട കർഷകർ, കരകൗശല തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, സൈനികർ - പ്ലെബിയൻസ്
പാട്രീഷ്യൻമാരും പ്ലെബിയൻസും തമ്മിൽ സംഘർഷങ്ങൾ - 510 to 287 BCE - The Period of Conflict of the Orders