App Logo

No.1 PSC Learning App

1M+ Downloads
റോമൻ സാമ്രാജ്യത്തിൽ ഖനികളിൽ സ്വർണ്ണവും വെള്ളിയും ഖനനം ചെയ്യാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ ഏത് ഊർജ്ജത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ?

Aകാറ്റിൽ നിന്നുള്ള ഊർജ്ജം

Bസൗരോർജ്ജം

Cജലോർജ്ജം

Dആവിശക്തി

Answer:

C. ജലോർജ്ജം

Read Explanation:

റോമൻ റിപ്പബ്ലിക്: ഘട്ടം 1 (ബിസി 510-300)


യുദ്ധം

  • ലാറ്റിൻ ലീഗ് (ടാർക്വിൻസിന് കീഴിൽ) V/S റോം യുദ്ധം

  • 499 അല്ലെങ്കിൽ 496 ബിസിഇയിൽ (റോമിലെ അവസാനത്തെ രാജാവായിരുന്ന ലൂഷ്യസ് ടാർക്വിനിയസ് സൂപ്പർബസ്സിനെ (Lucius Tarquinius Superbus) റോമൻ റിപ്പബ്ലിക് പുറത്താക്കിയതിനുശേഷം, അദ്ദേഹത്തിന് അധികാരം തിരികെ പിടിക്കാൻ സഹായിക്കാനായി ലാറ്റിൻ ലീഗ് നടത്തിയ പോരാട്ടമാണ് തടാകം റെഗില്ലസ് യുദ്ധം (Battle of Lake Regillus). ബി.സി.ഇ. 496-ൽ നടന്ന ഈ യുദ്ധം പ്രാചീന റോമൻ ചരിത്രത്തിലെ ഒരു നിർണ്ണായക സംഭവമാണ്.)

  • ഓസ്റ്റിയ തുറമുഖം പിടിച്ചടക്കൽ (ടൈബറിനടുത്ത്)

  • എട്രൂസ്കൻ പ്രദേശം പിടിച്ചെടുത്തു

  • നേപ്പിൾസ് പിടിച്ചെടുത്തു

  • ബി.സി.ഇ. 300-ഓടെ മധ്യ ഇറ്റലി കീഴടക്കൽ

  • കൃഷിയുടെ വിപുലീകരണം നടന്നു

  • കൃഷിയും യുദ്ധവും 

  • വ്യാപാരം

  • പ്രധാന വിളകൾ : ഗോതമ്പ്, ഒലിവെണ്ണ, വീഞ്ഞ് 

  • പ്രധാന കൃഷി സ്ഥലങ്ങൾ : സ്പെയിൻ, ഉത്തരാആഫ്രിക്ക, ഈജിപ്റ്റ് 

  • സ്പാനിഷ് ഒലിവെണ്ണ കൊണ്ടുവന്നത്  ‘Dressal  20' എന്ന പാത്രത്തിൽ

  • റോമിലേക്ക്  കയറ്റുമതി ചെയ്തവ: 

  • wine- കംപാനിയ നിന്ന്

  • wheat – സിസിലി, ബൈസാസിയത്തിൽ നിന്ന്

  • olive oil –  തെക്കൻ സ്പെയിൻ

  • വീഞ്ഞും ഒലിവണ്ണയും ആംഫോരാ ഭരണികളിലാണ് കൊണ്ട് വന്നിരുന്നത്

  • സ്വർണം, വെള്ളി, ഖനികളിൽ ജലോർജ്ജം ഉപയോഗിച്ച് ഖനനം നടത്തുന്ന സാങ്കേതിക വിദ്യ അവർ വളർത്തിയെടുത്തു

  • സുസജ്ജമായ വാണിജ്യ ബാങ്കിങ് മേഖലകളും റോമാസാമ്രാജ്യത്തിൽ നിലനിന്നിരുന്നു

  • പണത്തിന്റെ ഉപയോഗം വ്യാപകമായിരുന്നു

  • കീഴടക്കിയ   പ്രധാന പ്രദേശം: മധ്യ, തെക്കൻ ഇറ്റലി

  • BCE 396-ൽ വീയുടെ (Veii) കീഴടക്കൽ   

  • ഇറ്റാലിയൻ ജനതയുടെ ഏകീകരണം

  • എട്രൂസ്കൻസിനെ പരാജയപ്പെടുത്തി (വടക്ക്) (പഴയകാല ഇറ്റലിയിൽ, റോമിന് മുൻപ് നിലനിന്നിരുന്ന ഒരു വലിയ നാഗരികതയാണ് എട്രൂസ്കൻ നാഗരികത (Etruscan civilization).

  • തെക്ക് ഗ്രീക്ക് സിറ്റി സ്റ്റേറ്റുകളെ പരാജയപ്പെടുത്തി

  • ഗൗളുകളുടെ ആക്രമണം (ഇരുമ്പുയുഗത്തിലും റോമൻ കാലഘട്ടത്തിലും യൂറോപ്പിൽ ജീവിച്ചിരുന്ന സെൽറ്റിക് വംശജരുടെ ഒരു കൂട്ടമാണ് ഗൗളുകൾ. പ്രധാനമായും ഇന്നത്തെ ഫ്രാൻസ്, ബെൽജിയം, സ്വിറ്റ്സർലാൻഡ്, ജർമ്മനിയുടെയും ഇറ്റലിയുടെയും ചില ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു ഇവരുടെ വാസസ്ഥലം. റോമാക്കാർ ഇവരുടെ പ്രദേശത്തെ 'ഗൗൾ' (Gaul) എന്ന് വിളിച്ചു.)

  • സിൻസിനാറ്റസിൻ്റെ ഏകാധിപത്യം (സിൻസിനാറ്റസ് ഒരു സാധാരണ കർഷകനായിട്ടാണ് ജീവിതം നയിച്ചിരുന്നത്. എന്നാൽ റോമിന് ഒരു ഭീഷണി നേരിട്ടപ്പോൾ അദ്ദേഹം സേനയെ നയിക്കാൻ നിയോഗിക്കപ്പെട്ടു.)


Related Questions:

മെഡിറ്റേഷൻ എന്ന ഗ്രന്ഥം രചിച്ചത് ?
മിനോവൻ നാഗരികതകാലത്തെ ലിപി :
എ.ഡി. 64-ൽ റോമിൽ വലിയ തീപിടുത്തമുണ്ടായപ്പോൾ നെറോ ആരെയാണ് കുറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തത് ?
ട്രാജന്റെ നാണയങ്ങളുടെ പിന്നിൽ എന്ത് ദൃശ്യമാണ് ചിത്രീകരിച്ചിരുന്നത് ?
സുയ്ടോണിയസിന്റെ പ്രശസ്ത കൃതി താഴെ പറയുന്നവയിൽ ഏതാണ് ?