App Logo

No.1 PSC Learning App

1M+ Downloads
ലബോറട്ടറിയിൽ ഉപയോഗിക്കുന്ന സൂചകങ്ങൾ ഏതെല്ലാം ?

Aലിറ്റ്മസ് പേപ്പർ

Bഫിനോൾഫ്തലീൻ

Cമീഥൈൽ ഓറഞ്ച്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സൂചകങ്ങൾ (Indicators):

  • നിറം മാറ്റത്തിലൂടെ ആസിഡുകളെയും, ആൽക്കലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ.
  • മഞ്ഞൾ, ചെമ്പരത്തിപ്പൂവ്, ബീറ്റ്റൂട്ട് തുടങ്ങി ധാരാളം സസ്യഭാഗങ്ങൾ സൂചകങ്ങളായി ഉപയോഗിക്കാവുന്നവയാണ്. 
  • ലിറ്റ്മസ് പേപ്പർ ലബോറട്ടറിയിൽ ഉപയോഗിക്കുന്ന ഒരു സൂചകമാണ്.
  • ലിറ്റ്മസ് കൂടാതെ ഫിനോൾഫ്തലീൻ, മീഥൈൽ ഓറഞ്ച് തുടങ്ങിയ സൂചകങ്ങൾ ലബോറട്ടറിയിൽ ഉപയോഗിക്കുന്നു.

Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ, ആൽക്കലിക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
അപ്പക്കാരം രാസപരമായി എന്താണ് ?

സോപ്പിന്റെ നിർമ്മാണ വേളയിൽ, സോപ്പിന്റെ ഗാഢതയും അളവും കൂട്ടുന്നതിനായി ചേർക്കുന്നവ, ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. കോസ്റ്റിക് സോഡ
  2. സ്റ്റോൺ പൗഡർ
  3. വെളിച്ചെണ്ണ
  4. സോഡിയം സിലിക്കേറ്റ്
    ആസിഡുകളുമായി ചില ലോഹങ്ങളുടെ പ്രവർത്തനം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന കത്തുന്ന വാതകത്തിന് ഹൈഡ്രജൻ എന്ന പേര് നൽകിയത ആരാണ് ?
    ഹൈഡ്രോക്ലോറിക് ആസിഡും, കോസ്റ്റിക് സോഡയും കൂടിച്ചേരുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ ഒന്ന് ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?