Challenger App

No.1 PSC Learning App

1M+ Downloads
ലാൻഥനോയ്ഡുകളും ആക്റ്റിനോയ്ഡുകളും ചേർന്നു --- എന്ന് അറിയപ്പെടുന്നു.

Aഅൽക്കലി ലോഹങ്ങൾ

Bഅന്തഃ സംക്രമണ മൂലകങ്ങൾ

Cആൽകലൈൻ എർത് ലോഹങ്ങൾ

Dഹാലോജൻ

Answer:

B. അന്തഃ സംക്രമണ മൂലകങ്ങൾ

Read Explanation:

അന്തഃ സംക്രമണ മൂലകങ്ങൾ (Inner transition elements)

  • ലാൻഥനോയ്ഡുകളും ആക്റ്റിനോയ്ഡുകളും അന്തഃ സംക്രമണ മൂലകങ്ങൾ (Inner transition elements) എന്നാണ് അറിയപ്പെടുന്നത്.

ലാൻഥനോയ്ഡുകൾ (Lanthanoids)

  • 6-ാം പീരിയഡിൽ ലാൻഥനത്തേയും, തുടർന്നു വരുന്ന 14 മൂലകങ്ങളേയും പീരിയോഡിക് ടേബിളിന്റെ ചുവടെ, പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു.

  • അറ്റോമിക നമ്പർ 57 ആയ ലാൻഥനം (La) മുതൽ അറ്റോമിക നമ്പർ 71 ആയ ലുട്ടീഷ്യം (Lu) വരെയുള്ള മൂലകങ്ങളെ ലാൻഥനോയ്ഡുകൾ എന്നു വിളിക്കുന്നു.

  • ലാൻഥനോയ്ഡുകൾ റെയർ എർത്ത്സ് (Rare earths) എന്നും അറിയപ്പെടുന്നുണ്ട്.

ആക്റ്റിനോയ്ഡുകൾ (Actinoids):

  • 7-ാം പീരിയഡിലെ ആക്റ്റീനിയവും, തുടർന്നു വരുന്ന 14 മൂലകങ്ങളും പീരിയോഡിക് ടേബിളിൽ ലാൻഥനോയ്ഡുകൾക്ക് ചുവടെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു.

  • അറ്റോമിക നമ്പർ 89 ആയ ആക്റ്റീനിയം (Ac) മുതൽ, അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങളെ ആക്റ്റിനോയ്ഡുകൾ എന്നു വിളിക്കുന്നു.

  • ആക്റ്റിനോയ്ഡുകളിൽ യുറേനിയത്തിന് (U) ശേഷമുള്ള മൂലകങ്ങൾ മനുഷ്യനിർമിതമാണ്.


Related Questions:

ഡംബെല്ലിന്റെ ആകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?
മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, എത്ര ഇലക്ട്രോണുകൾ ഉണ്ടെങ്കിലാണ്, അവ സ്ഥിരത കൈവരിക്കുന്നത് ?
പീരിയോഡിക് ടേബിളിലെ ആറാമത്തെയും ഏഴാമത്തെയും പിരിയഡിലെ മൂലകങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
d സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
ആധുനിക പീരിയോഡിക് നിയമം പ്രസ്താവിക്കുന്നത്, മൂലകങ്ങളുടെ രാസഗുണങ്ങളും ഭൗതികഗുണങ്ങളും അവയുടെ ---- ന്റെ ആവർത്തന ഫലങ്ങളാണ് എന്നാണ്.