App Logo

No.1 PSC Learning App

1M+ Downloads
ലിനസ് പോളിങ് സ്കെയിലിൽ, ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം -- ആണ്.

Aഓക്സിജൻ

Bക്ലോറിൻ

Cബോറാൻ

Dഫ്ലൂറിൻ

Answer:

D. ഫ്ലൂറിൻ

Read Explanation:

ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലുകൾ:

  • മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി താരതമ്യം ചെയ്യുന്നതിനായി നിരവധി ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലുകൾ ആവിഷ്കരിച്ചിട്ടുണ്ട്.

  • ലിനസ് പോളിങ് (Linus Pauling) ആവിഷ്കരിച്ച ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.

  • ലിനസ് പോളിങ് ആവിഷ്കരിച്ച ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലിൽ, പൂജ്യത്തിനും നാലിനും ഇടയിലുള്ള വിലകളാണ് മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റിയായി നൽകിയിട്ടുള്ളത്.

  • ഈ സ്കെയിലിൽ, ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഫ്ലൂറിനാണ്.


Related Questions:

അയോണിക സംയുക്തങ്ങളിൽ വിപരീത ചാർജുള്ള ഘടക അയോണുകളെ ചേർത്തു നിർത്തുന്ന വൈദ്യുതാകർഷണബലമാണ് ----.
ഐസിന്റെ സാന്ദ്രത ജലത്തിന്റേതിനേക്കാൾ കുറഞ്ഞിരിക്കുന്നതിനും കാരണം --- അണ്.
ഫ്ലൂറിൻ (ആറ്റോമിക നമ്പർ : 9) ൽ വിട്ടു കൊടുക്കയൊ സ്വീകരിക്കുകയോ ചെയ്യുന്ന ഇലക്ട്രോനുകളുടെ എണ്ണം എത്ര ?
ഫ്ളൂറിന്റെ അറ്റോമിക നമ്പർ എത്ര ?
--- ഒഴികെയുള്ള ഉൽക്കൃഷ്ട വാതകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, 8 ഇലക്ട്രോണുകൾ ഉണ്ട്.